സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി
സുസുക്കി മോട്ടോർസൈക്കിൾ ജിക്സറിന്റെ രണ്ട് സ്പെഷ്യൽ എഡിഷനുകളെ അവതരിപ്പിച്ചു. ജിഎസ്എക്സ്-എസ്1000, ജിഎസ്എക്സ്-എസ്1000എഫ് എന്നീ മോഡലുകളുടെ പ്രത്യേക പതിപ്പുകളെയാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.
ഹീറോയുടെ അടുത്ത ലക്ഷ്യം എക്സ്ട്രീം 200സിസി ബൈക്ക്
ജിഎസ്എക്സ്-എസ്1000 മോഡലിന്റെ രണ്ട് പതിപ്പുകളേയും ജിഎസ്എക്സ്-എസ്1000എഫ് മോഡലിന്റെ ഒരു പതിപ്പുമാണ് ഇറങ്ങിയിട്ടുള്ളത്. ഈ മൂന്ന് പതിപ്പുകളും ആഗസ്ത് ആദ്യവാരത്തോടുകൂടി എല്ലാ സുസുക്കി ഡീലർഷിപ്പുകൾ മുഖേനയും ലഭ്യമായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

കാർബൺ എഡിഷൻ ബ്ലൂ, കാർബൺ എഡിഷൻ റെഡ് എന്നിങ്ങനെയാണ് ജിഎസ്എക്സ് 1000 മോഡലുകളെ ഇറക്കിയിരിക്കുന്നത്.

ഇതിൽ ജിഎസ്എക്സ്-എസ്1000എഫ് മോഡലിനെ ടൂറർ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്ലച്ച് കവർ, ഓൾട്ടനേറ്റർ കവർ, ക്രാങ്ക്കേസ് കവർ, കാർബൺ ഫൈബറുകൊണ്ടുള്ള റിയർ ഹഗ്ഗർ എന്നീ ഫീച്ചറുകളാണ് കാർബൺ എഡിഷനുകളിൽ നൽകിയിട്ടുള്ളത്.

ഉയരം കൂടിയ വിന്റ് സ്ക്രീൻ, സിൽവർ ഗ്രാഫിക് കിറ്റ്, 15ലിറ്റർ ടാങ്ക് ബാഗ്, 12 ലിറ്റർ ടെയിൽ ബാഗ്, ഹീറ്റഡ് ഗ്രിപ്പ് എന്നീ പ്രത്യേക ഫീച്ചറുകൾ നൽകിയാണ് ടൂറർ എഡിഷൻ അവതരിച്ചിട്ടുള്ളത്.

എന്നാൽ ഈ മൂന്ന് പ്രത്യേക എഡിഷനുകളും യൂറോപ്യൻ വിപണിയെ ലക്ഷ്യവച്ചാണ് കമ്പനി ഇറക്കിയിട്ടുള്ളത്.

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഈ മൂന്ന് സ്പെഷ്യൽ എഡിഷനുകളെയും എത്തിക്കുമോ എന്നത് തികച്ചും അവ്യക്തമാണ്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി


Click it and Unblock the Notifications








