ഒന്നാമൻ ആക്ടീവ; ടോപ്പ് ടെന്നിലേക്ക് ടിവിഎസ് മോപ്പഡും
ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഗതാഗതോപാധിയാണ് ടൂവീലറുകൾ. ചെറുതും പാർക്കിനിംഗ് എളുപ്പവും അതേസമയം ബജറ്റിൽ ഒതുങ്ങുന്നതുമായതിനാൽ മുൻഗണന കൂടുതലും ഇരുചക്രവാഹനങ്ങൾക്കാണ്. ഈ ഘടകങ്ങളെല്ലാം കൊണ്ടുതന്നെ നിർമാതാക്കളും പുത്തൻ മോഡലുകളുമായി വിപണിപിടിക്കാനുള്ള തത്രപാടിലാണ്.
മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ
മെയ് മാസം മികച്ച വില്പനക്കാഴ്ച വെച്ച ടൂവീലറുകളുടെ ലിസ്റ്റാണ് ചുവടെ കൊടുത്തിട്ടുള്ളത്. ബൈക്കുകളെ പിൻ തള്ളി സ്കൂട്ടർ സെഗ്മെന്റിൽ നിന്നുള്ള ആക്ടീവയും ടിവിഎസ് മോപ്പഡും ലിസ്റ്റിൽപെട്ടിട്ടുണ്ടെന്നാണ് പ്രത്യേകത. കൂടുൽ വില്പനക്കാഴ്ചവെച്ചത് ആരെന്നറിയാൻ തുടർന്നു വായിക്കൂ.

10. ടിവിഎസ് ജുപീറ്റർ
കഴിഞ്ഞ വർഷം മെയിലുണ്ടായതിനേക്കാൾ കുതിപ്പാണ് വില്പനയിൽ ഈ വർഷം ജുപീറ്ററിനുണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷത്തേക്കാൾ 37ശതമാനം വർധനവാണ് ഇപ്പോൾ വില്പനയിലുണ്ടായിട്ടുള്ളത്. ആകർഷകമായ നിറഭേദങ്ങളിലും സ്റ്റൈലിലുമുള്ള ഈ സ്കൂട്ടർ വില്പന നിരക്കിൽ പത്താം സ്ഥാനത്താണുള്ളത്.

- എൻജിൻ- 109സിസി
- പവർ-8ബിഎച്ച്പി
- ടോർക്ക്- 8എൻഎം
- മൈലേജ്-56km/l
- ട്രാൻസ്മിഷൻ-സിവിടി
- വില- 60,778 കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 150സിസി
- പവർ-15ബിഎച്ച്പി
- ടോർക്ക്- 12എൻഎം
- മൈലേജ്-65km/l
- ട്രാൻസ്മിഷൻ-5 സ്പീഡ് മാനുവൽ
- വില- 80,119 കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 99.27സിസി
- പവർ-9ബിഎച്ച്പി
- ടോർക്ക്- 8.05എൻഎം
- മൈലേജ്-89km/l
- ട്രാൻസ്മിഷൻ-4 സ്പീഡ് ട്രാൻസ്മിഷൻ
- വില- 39,628, കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 125സിസി
- പവർ-10ബിഎച്ച്പി
- ടോർക്ക്- 11എൻഎം
- മൈലേജ്-65km/l
- ട്രാൻസ്മിഷൻ-4 സ്പീഡ് ട്രാൻസ്മിഷൻ
- വില- 62,546, കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 125സിസി
- പവർ-8ബിഎച്ച്പി
- ടോർക്ക്- 10എൻഎം
- മൈലേജ്-55km/l
- ട്രാൻസ്മിഷൻ-4 സ്പീഡ് ട്രാൻസ്മിഷൻ
- വില- 59,242, കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 69.90സിസി
- പവർ-3.50ബിഎച്ച്പി
- ടോർക്ക്- 5എൻഎം
- മൈലേജ്-66km/l
- ട്രാൻസ്മിഷൻ-സിവിടി
- വില- 30,937കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 97.20സിസി
- പവർ-8.20ബിഎച്ച്പി
- ടോർക്ക്- 8.05എൻഎം
- മൈലേജ്-84km/l
- ട്രാൻസ്മിഷൻ-4 സ്പീഡ് ട്രാൻസ്മിഷൻ
- വില- 55,064 കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 97.2സിസി
- പവർ-8.24ബിഎച്ച്പി
- ടോർക്ക്- 8.05എൻഎം
- മൈലേജ്- 82.9km/l
- ട്രാൻസ്മിഷൻ-4 സ്പീഡ് ട്രാൻസ്മിഷൻ
- വില- 47,899 കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 97.2സിസി
- പവർ-8.24ബിഎച്ച്പി
- ടോർക്ക്- 8.05എൻഎം
- മൈലേജ്-80.6km/l
- ട്രാൻസ്മിഷൻ-4 സ്പീഡ് ട്രാൻസ്മിഷൻ
- വില- 48,357 കൊച്ചി എക്സ്ഷോറൂം
- എൻജിൻ- 124.9 സിസി
- പവർ-8.6ബിഎച്ച്പി
- ടോർക്ക്- 10.12എൻഎം
- മൈലേജ്-60km/l
- ട്രാൻസ്മിഷൻ-സിവിടി
- വില- 67,048 കൊച്ചി എക്സ്ഷോറൂം

9. ബജാജ് പൾസർ
വില്പനയിൽ 13ശതമാനം ഇടിവോടെ ഒമ്പതാം സ്ഥാനത്തുള്ളത് പൾസറാണ്. 2015മെയിലിൽ 53,263 യൂണിറ്റുകൾ വിറ്റഴിച്ച പൾസറിന് 46,307യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ കഴിഞ്ഞിള്ളൂ. നിവലിൽ പൾസർ 150,180,200 റേഞ്ചിലാണ് ലഭ്യമായിട്ടുള്ളത്. പൾസറിന്റെ സിഎസ് 400 ജൂലൈ-ആഗസ്ത് മാസത്തിൽ പുറത്തിറങ്ങാനിരിക്കുകയാണ്.


08. ബജാജ് സിടി 100
ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബജാജിൽ നിന്നുള്ള മറ്റൊരു ബൈക്കാണ് സിടി100. കഴിഞ്ഞ വർഷത്തേക്കാൾ വില്പനയിൽ 22ശതമാനം കുറവോടെ ആറാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ബജാജ് സിടി100. ഈവർഷം 51,893 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.


07. ഹോണ്ട സിബി ഷൈൻ
ജാപ്പനീസ് നിർമാതാവായ ഹോണ്ടയിൽ നിന്നുമുള്ള മികച്ച പെർഫമോൻസ് കാഴ്ചവെക്കുന്ന ബൈക്കാണെങ്കിൽ കൂടി ഈ വർഷം മെച്ചപ്പെട്ട വില്പനയല്ല ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്താണെങ്കിൽ ഇപ്പോൾ ഏഴാമതായിരിക്കുന്നു. വില്പനയിൽ 27ശതമാനം കുറവോടെ 56,818യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.


06. ഹീറോ ഗ്ലാമർ
വില്പനയിൽ 28 ശതമാനം വർധനവോടെ ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഹീറോ ഗ്ലാമർ. മെയ് 2015ൽ 58,434യൂണിറ്റുകളാണ് വിറ്റതെങ്കിൽ ഈ വർഷം 74,590യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിൽ ഒരു കുതിച്ച് കയറ്റമാണുണ്ടായിട്ടുള്ളത്.


05.ടിവിഎസ് എക്സെൽ
ഈ ലിസ്റ്റിൽ പെടുന്ന ഒരേയോരു മോപ്പഡ് വാഹനമാണ് എക്സെൽ. സാധനങ്ങളുമായി വളരെ കുറഞ്ഞ ദൂരത്തേക്ക് സഞ്ചരിക്കാൻ ഗ്രാമീണർക്ക് സഹായകമായിട്ടുള്ള ബൈക്ക് 19ശതമാനം വർധനവാണ് വില്പനയിൽ വരുത്തിയിട്ടുള്ളത്. 75,406 യൂണിറ്റുകൾ വിറ്റഴിച്ച് ഏഴാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്കൊരു കുതിച്ച്കേറ്റമാണുണ്ടായിട്ടുള്ളത്.


04. ഹീറോ പാഷൻ
കഴിഞ്ഞവർഷത്തേക്കാൾ വില്പനയിൽ നേരിയ തോതിൽ ആറു ശതമാനത്തിന്റെ കുറവോടെയാണ് ഹീറോ പാഷൻ നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഹീറോ പാഷന്റെ 97882യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.


03. ഹീറോ എച്ച്എഫ് ഡീലെക്സ്
വില്പനയിൽ 20ശതമാനം വർധനവ് വരുത്തി നാലാംസ്ഥാനത്ത് നിന്ന് മൂന്നാമതായി മാറ്റപ്പെട്ടിരിക്കുകയാണ് എച്ച്എഫ് ഡീലെക്സ്. ഈ വർഷം സീലെക്സിന്റെ 11,2273 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.


02. ഹീറോ സ്പ്ലെന്റർ
20,7010 യൂണിറ്റുകൾ വിറ്റഴിച്ച സ്പെന്ററാണ് രണ്ടാം സ്ഥാനത്തുള്ളത്. ബൈക്ക് സെഗ്മെന്റിൽ ഏറ്റവും കൂടുതലായി വിറ്റഴിച്ച മോഡൽ എന്ന നിലയ്ക്ക് തല്ക്കാലം ഈ ബൈക്കിനെ വെല്ലാൻ ആരും തന്നെയില്ല.


01. ഹോണ്ട ആക്ടീവ
സ്കൂട്ടർ സെഗ്മെന്റിൽ നിന്നുള്ള ആക്ടീവയാണ് വില്പനയിൽ മുൻപന്തിയിലുള്ളത്. മെയ് മാസം തന്നെ ആക്ടീവയുടെ 237,317യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 26ശതമാനം വർധനവാണ് വില്പനയിലുണ്ടായിട്ടുള്ളത്.


യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ


Click it and Unblock the Notifications








