ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

By Praseetha

വാഹനം വാങ്ങാൻ ഒരുങ്ങുമ്പോൾ തന്നെ എത്ര മൈലേജ് കിട്ടുമെന്നുള്ള ചോദ്യമാണ് ആദ്യമുന്നയിക്കുക. അപ്പോൾ മൈലേജിന് വിപണിയിൽ അത്രമാത്രം ഡിമാന്റാണ് ഉള്ളതെന്നാണ് നാം മനസിലാക്കേണ്ടത്. മൂല്യം കുറവാണെങ്കിലും ഇന്ത്യന്‍ രൂപയുണ്ടാക്കണമെങ്കിൽ കഠിനമായി പ്രയത്നിക്കുക തന്നെ വേണം.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു

മൈലേജ് കുറഞ്ഞ വാഹനം വാങ്ങിച്ച് ഉണ്ടാക്കിയ പണം മുഴുവൻ പെട്രോള്‍ പമ്പിൽ കൊണ്ടുപോയി കൊടുക്കാൻ മാത്രം വിഢികളല്ല ഇന്ത്യക്കാർ. ഇതാണ് മൈലേജ് എന്ന മന്ത്രമുരുവിട്ടുകൊണ്ട് നടക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം. മൈലേജിന്റെ കാര്യത്തിൽ സ്കൂട്ടർ സെഗ്മെന്റിൽ താരങ്ങളെ പരിചയപ്പെടേണ്ടേ? താളുകളിലേക്ക് നീങ്ങൂ.

06.ടിവിഎസ് ജുപീറ്റർ

06.ടിവിഎസ് ജുപീറ്റർ

നിത്യേനയുള്ള ഉപയോഗത്തിനായി ഏത് പ്രായക്കാർക്കും ഒരുപോലെ ഇണങ്ങുന്നൊരു സ്കൂട്ടറാണ് ടിവിഎസിന്റെ ജുപീറ്റർ. ആകർഷകമായ ഡിസൈനിൽ 109.7സിസി ഫോർ സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിൻ കരുത്തേകുന്ന സ്കൂട്ടറിന് 62km/l മൈലേജാണുള്ളത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

7.88ബിഎച്ച്പിയും 8എൻഎം ടോർക്കും നൽകുന്ന എനജിനിൽ വേരിയോമാറ്റിക് ഡ്രൈവ് ട്രാൻസ്മിഷൻ സിസ്റ്റമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 7.2 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 60കി.മി വേഗത കൈവരിക്കാൻ കഴിയുന്ന ജുപീറ്ററിന് 85km/h ഉയർന്ന വേഗതയാണുള്ളത്.

ദില്ലി എക്സ്ഷോറൂം വില

ജുപീറ്റർ 110: 49,000രൂപ

ജുപീറ്റർ സെഡ്എക്സ്: 51,000 രൂപ

ജുപീറ്റർ മില്ല്യൺ ആർ എഡിഷൻ : 53,000രൂപ

05. മഹീന്ദ്ര ഗസ്റ്റോ

05. മഹീന്ദ്ര ഗസ്റ്റോ

മഹീന്ദ്ര സ്വന്തമായി പൂനെയിലുള്ള പ്ലാന്റിൽ നിന്നു വികസിപ്പിച്ചെടുത്ത ആദ്യ സ്കൂട്ടറാണ് ഗസ്റ്റോ. ഏതുതര പ്രായക്കാർക്കും ഒരുപോലെ ഇണങ്ങുന്ന ആകർഷകമായ സ്റ്റൈലിലാണ് ഗസ്റ്റോയെ അവതരിപ്പിച്ചിരിക്കുന്നത്. ഗസ്റ്റോയുടെ109.6സിസി ഫോർ സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിൻ ലിറ്ററിന് 63 കിലോമീറ്റർ എന്ന സാമാന്യം നല്ല മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

എം-ടെക് സാങ്കേതികതയെ അടിസ്ഥാനപ്പെടുത്തിയാണ് എൻജിൻ നിർമാണം നടത്തിയതെന്നാൽ മികച്ച റൈഡിംഗ് അനുഭൂതിയാണ് ഈ സ്കൂട്ടർ പ്രദാനം ചെയ്യുന്നത്. 80km/h ഉയർന്ന വേഗതയുള്ള ഗസ്റ്റോയിൽ 130എംഎം ഡ്രം ബ്രേക്കുകളാണുള്ളത്. എച്ച് എക്സ്, ഡിഎക്സ്, വിഎക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഗസ്റ്റോ ലഭ്യമാവുന്നത്.

ദില്ലി എക്സ്ഷോറൂം വില

ഗസ്റ്റോ ഡിഎക്സ് : 46,000രൂപ

ഗസ്റ്റോ എച്ച് എക്സ്: 48,000 രൂപ

ഗസ്റ്റോ വിഎക്സ് : 50,000രൂപ

04. സുസുക്കി ലെറ്റ്സ്

04. സുസുക്കി ലെറ്റ്സ്

സ്ത്രീകളെ മുൻനിർത്തി സുസുക്കി അവതരിപ്പിച്ച ലൈറ്റ്-വെയിറ്റ് സ്കൂട്ടറാണ് ലെറ്റ്സ്. 98 കിലോഗ്രാം ഭാരമുള്ള ഈ സ്കൂട്ടറാണ് സെഗ്മെന്റിൽ തന്നെ ഏറ്റവും ഭാരം കുറഞ്ഞത്. 112.8സിസി 4 സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിൻ കരുത്തേകുന്ന സ്കൂട്ടർ 63km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 8.7ബിഎച്ച്പിയും 9എൻഎം ടോർക്കും നൽകുന്ന എൻജിനിൽ സിവിടി ഗിയർബോക്സാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

സിങ്കിൾ ടോൺ, ഡ്യുവൽ ടോൺ മോഡലുകളായിട്ടാണ് ലെറ്റ്സിനെ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 85കിലോമീറ്റർ വേഗതയുള്ള സ്കൂട്ടറിന് 5.2ലിറ്റർ ഫ്യുവൽ ടാങ്കാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുന്നിലും പിന്നിലുമായി നൽകിയിട്ടുള്ള 120എംഎം ഡ്രം ബ്രേക്കാണ് ബ്രേക്ക് സംബന്ധമായിട്ടുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്.

ദില്ലി എക്സ്ഷോറൂം വില

സിങ്കിൾ ടോൺ മോഡൽ: 46,441രൂപ

ഡ്യുവൽ ടോൺ മോഡൽ: 47,441 രൂപ

03. ഹീറോ ഡ്യുവറ്റ്

03. ഹീറോ ഡ്യുവറ്റ്

ആകർഷകമായ ഡിസൈനിൽ ഹീറോമോട്ടോർകോപ് അവതരിപ്പിച്ച യൂനിസെക്സ് 110സിസി സ്കൂട്ടറാണ് ഹീറോ ഡ്യുവറ്റ്. ലിറ്ററിന് 63.8കിലോമീറ്റർ മൈലേജാണ് ഹീറോയുടെ ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. 8.31ബിഎച്ച്പിയും 8.30എൻഎം ടോർക്കും നൽകുന്ന 110.9സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഡ്യുവറ്റിന്റെ കരുത്ത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയുള്ള സ്കൂട്ടറിന് 115 കിലോഗ്രാം ഭാരമാണുള്ളത്. വിപണിയിലെ മറ്റ് സ്കൂട്ടറുകളേക്കാൾ ഭാരമേറിയതാണിത് ഇതു തന്നെയാണിതിന്റെ സവിശേഷത. ചക്രങ്ങളിലേക്ക് പവർ എത്തിക്കാൻ എൻജിനിൽ ഓട്ടോമറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഎക്സ്, എൽഎക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി എക്സ്ഷോറൂം വില

ഡ്യുവെറ്റ് എൽഎക്സ്: 47,600രൂപ

ഡ്യുവെറ്റ് വിഎക്സ്: 49,250 രൂപ

 02. യമഹ റെ സെഡ് ആർ

02. യമഹ റെ സെഡ് ആർ

ഇന്ത്യയിലെ യുവാക്കളായ സ്ത്രീ-പുരുഷന്മാരെ ലക്ഷ്യം വെച്ച് യമഹ മോട്ടോര്‍ ഇന്ത്യ വിപണിയിലെത്തിച്ച സ്കൂട്ടറാണ് റെ സെഡ് ആർ. അഗ്രസ്സീവ് സ്‌പോര്‍ട്ടി ഡിസൈന്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായി വികസിപ്പിച്ച സ്കൂട്ടറിന് 113സിസി സിങ്കിൾ സിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. 7ബിഎച്ച്പിയും 8.1എൻഎം ടോർക്കും നൽകുന്ന സ്കൂട്ടറിൽ സിവിടി ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

മണിക്കൂറിൽ 86കിലോമീറ്റർ പരമാവധി വേഗതയുള്ള സ്കൂട്ടറിന് 66km/l മൈലേജാണുള്ളത്. 5.2ലിറ്റർ കപ്പാസിറ്റിയുള്ള ഫ്യുവൽ ടാങ്കാണ് സ്കൂട്ടറിനുള്ളത്. ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ സ്കൂട്ടർ ലഭ്യമായിരിക്കുന്നത്.

ദില്ലി എക്സ്ഷോറൂം വില

റെ സെഡ്ആർ ഡിസ്ക്: 54,500രൂപ

റെ സെഡ്ആർ ഡ്രം: 52,000 രൂപ

01. ഹോണ്ട ആക്ടീവ-ഐ

01. ഹോണ്ട ആക്ടീവ-ഐ

സ്കൂട്ടർ വിപണിക്ക് തന്നെ പുനരുണർവ് നൽകിയാണ് ഹോണ്ടയുടെ സ്കൂട്ടറുകൾ അവതരിച്ചത്. അതുകൊണ്ടു തന്നെ സ്കൂട്ടറുകളുടെ രാജാവ് എന്നാണ് ഹോണ്ടയുടെ വിശേഷിപ്പിക്കുന്നത്. സ്ക്കൂട്ടർ സെഗ്മെന്റിൽ മൈലേജിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല എന്നു തെളിയിച്ച് ഒന്നാമതായി എത്തിയിരിക്കുകയാണ് ആക്ടീവ ഐ. ലിറ്ററിന് 69.6 കിലോമീറ്റർ എന്ന ഉയർന്ന മൈലേജാണ് ആക്ടീവയുടെ ലോ-എന്റ് വേർഷനായ ആക്ടീവ-ഐക്കുള്ളത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

8ബിഎച്ച്പിയും 8.74എൻഎം മൈലേജും നൽകുന്ന 109.2സിസി എൻജിനാണ് ആക്ടീവ ഐയ്ക്ക് മികച്ച മൈലേജ് പ്രദാനം ചെയ്യുന്നത്. ഇതിലെ ഇക്കോ സാങ്കേതികത ഫ്രിക്ഷൻ കുറയ്ക്കുകയും അതുവഴി കൂടുതൽ മൈലേജ് ലഭ്യമാക്കുകയും ചെയ്യുന്നു. കോംബി-ബ്രേക്ക് സിസ്റ്റം, വിസ്കസ് എയർ ഫിൽറ്റർ, ട്യൂബ്ലെസ് ടയർ, മെയിന്റനൻസ് ഫ്രീ ബാറ്ററി എന്നിവയാണ് ഈ സ്കൂട്ടറിന്റെ മറ്റ് സവിശേഷതകൾ.

ദില്ലി എക്സ്ഷോറൂം വില

സ്റ്റാൻഡേഡ് മോഡൽ: 46,744രൂപ

ഡീലക്സ് മോഡൽ: 47,235 രൂപ

കൂടുതൽ വായിക്കൂ

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

കൂടുതൽ വായിക്കൂ

മറ്റൊരു പുത്തൻ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

More from DriveSpark

Article Published On: Friday, August 26, 2016, 14:18 [IST]
English summary
Top 6 Most Fuel-Efficient Scooters in India
കൂടുതല്‍... #സ്കൂട്ടർ #scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X