ട്രയംഫ് ബോണെവിൽ സ്ട്രീറ്റ് ട്വിൻ മുംബൈയിൽ ലോഞ്ച് ചെയ്തു
ലോകത്തെ ഏറ്റവും വലിയ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാവായ ട്രയംഫ് ബോണെവിൽ ശ്രേണിയിൽപ്പെട്ട സ്ട്രീറ്റ് ട്വിൻ ബൈക്കിനെ മുംബൈ വിപണിയിലവതരിപ്പിച്ചു. മുംബൈ ഏക്സ്ഷോറൂം വില 7.21ലക്ഷമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
ട്രയംഫ് ബോൺവില്ലെ ദുൽക്കർ സൽമാന്റെ അഭിരുചിക്കൊത്തരു ബൈക്ക്
2016 ഓട്ടോഎക്സ്പോയിൽ കമ്പനിയിതിന്റെ പ്രദർശനം നടത്തിയിരുന്നു. ബോണെവിൽ സ്ട്രീറ്റ് ട്വിൻ സംബന്ധിച്ച കൂടുതൽ വാർത്തകൾക്ക് താളുകളിലേക്ക് നീങ്ങൂ.

900 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് സ്ട്രീറ്റ് ട്വിൻ-ന് കരുത്ത് പകരുന്നത്.

54ബിഎച്ച്പി കരുത്തും 80എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. കൂടാതെ 5 സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അലോയ് വീലുകൾ, അനലോഗ് സ്പീഡോമീറ്റർ, ഡിജിറ്റൽ ഫ്യുവൽ ഗോജ്, എൽഇഡി ടെയിൽ ലാമ്പ്, ഇരുവശങ്ങളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ നൽകിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാനായി എബിഎസ്, സ്ലിപ് അസിസ്റ്റ് ക്ലച്ച്, റൈഡ്-ബൈ-വയർ (RbW), ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്, സിൽവർ, ജെറ്റ് ബ്ലാക്, മാറ്റ് ബ്ലാക് എന്നീ മൂന്ന് വ്യത്യസ്ത കളറുകളിൽ സ്ട്രീറ്റ് ട്വിൻ ലഭ്യമാണ്.


Click it and Unblock the Notifications








