ട്രംയഫ് ബോൺവില്ലെ ടി120 ഇന്ത്യയിലെത്തി; വില 8.70ലക്ഷം
ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിർമാതാവായ ട്രയംഫ് പുതിയ ബോൺവില്ലെ ടി120 മോഡലിനെ വിപണിയിൽ എത്തിച്ചു. കമ്പനി 2016 ഓട്ടോഎക്സ്പോയിലായിരുന്നു ഈ മോഡലിന്റെ ആദ്യ പ്രദർശനം നടത്തിയിരുന്നത്.
വില: 8,70,000 രൂപ (ദില്ലി എക്സ്ഷോറൂം)
ട്രയംഫിന്റെ പഴയ ക്ലാസിക് മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ടി120 രൂപകല്പന ചെയ്തിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ പന്ത്രണ്ട് ട്രയംഫ് ഷോറൂമുകളിൽ വഴിയാണിത് വിറ്റഴിക്കുന്നത്.

പുതിയ ലിക്വിഡ് കൂൾഡ് 1200സിസി പാരലെൽ ട്വിൻ എൻജിനാണ് ടി10ന് കരുത്തേകുന്നത്.

79ബിഎച്ച്പിയും 105എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

കൂടാതെ 6സ്പീഡ് മാനുവൽ ഗിയർബോക്സും ഇതിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

മുന്നിൽ ടു പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 310എംഎം ഡിസ്ക് ബ്രേക്കും പിന്നിലായി ടു പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 255എംഎം ഡിസ്ക് ബ്രേക്കുമാണ് കൊടുത്തിരിക്കുന്നത്.

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി കൊണ്ട് എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

41എംഎം ഫ്രണ്ട് ഫോർക്കുകളും 120എംഎം റിയർ ഷോക്കുകളുമാണ് ഇതിലുള്ളത്.

സ്റ്റൈലിനെ കുറിച്ച് പറയുകയാണെങ്കിൽ, ഡിആർഎലുകൾ ഉൾപ്പെടുത്തിയിട്ടുള്ള വലിയ റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലാമ്പും ഇരുവശങ്ങളിലായി നൽകിയിട്ടുള്ള രണ്ട് എക്സോസ്റ്റും ചേർന്ന് ഒരു റെട്രോ ലുക്കാണ് നൽകുന്നത്.

റൈഡ് ബൈ വയർ ത്രോട്ടിൽ,ട്രാക്ഷൻ കൺട്രോൾ, സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, എൻജിൻ ഇമ്മോബലൈസർ, രണ്ട് ഡ്രൈവിംഗ് മോഡുകൾ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

എതിരാളികൾ എന്നു പറയാൻ ഇന്ത്യൻ വിപണിയിൽ നിലവിൽ ആരുതന്നെയില്ലെന്ന് പറയാം.

ട്രയംഫ് ബോൺവില്ലെ ദുൽക്കർ സൽമാന്റെ അഭിരുചിക്കൊത്തരു ബൈക്ക്

സുസുക്കി ഹയാതെയുടെ പുത്തൻ പതിപ്പ് വിപണിയിൽ


Click it and Unblock the Notifications








