മക്കളെ, അലമ്പ് വേഷത്തിൽ പോയാലൊന്നും ബൈക്ക് കിട്ടൂല!
ഇത് സത്യം, ഷോട്സും ടോപ്പുമണിഞ്ഞ് ഫ്രീക്കൻ സ്റ്റൈലിൽ പോയാൽ ട്രയംഫ് കിട്ടില്ല. മോട്ടോസൈക്കിൾ സവാരിക്കുപയോഗിക്കുന്ന കോട്ട്, ഗ്ലൗസ്, ഹെൽമെറ്റ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ ചെല്ലുകയാണെങ്കിൽ മോട്ടോർ സൈക്കിൾ നൽകില്ലെന്ന നിലപാടിലാണ് ട്രംയഫ്.
ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ
ഇതാദ്യമായിട്ടല്ല ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാവായ ട്രയംഫ് ഇത്തരത്തിലുള്ള നിലപാട് കൈകൊള്ളുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതെ നിലപാടിൽ തന്നെയായിരുന്നു.

ഇപ്രകാരം വേഷമണിഞ്ഞ് പോകാത്ത പന്ത്രണ്ടോളം കസ്റ്റമർക്ക് ബൈക്ക് നൽകാൻ വിസമ്മതം കാണിക്കുകയായിരുന്നു ട്രയംഫ്.

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏത് ട്രയംഫ് മോഡലുകളും ആളുകൾക്ക് ബുക്ക് ചെയ്യാം. എന്നാൽ ഡെലിവറി സമയത്ത് ട്രംയഫ് ഉദ്ദേശിച്ച രീതിയിൽ പോയില്ലെങ്കിൽ ബൈക്ക് കിട്ടില്ലെന്നുറപ്പാണ്.

കൈനിറയെ പണം കൊണ്ടുവന്നാലും മേൽപറഞ്ഞ സുരക്ഷാസന്നാഹങ്ങൾ അണിഞ്ഞില്ലെങ്കിൽ ബൈക്ക് കൊടുക്കില്ലെന്നാണ് ട്രംയഫ് മോട്ടോർസൈക്കിളിന്റെ മാനേജിംഗ് ഡിറക്ടർ വിമൽ സുംബ്ലെ അറിയിച്ചത്.

സ്റ്റോറിലേക്ക് വരുന്നവരുടെ പക്കൽ ഹെൽമെറ്റ്, സേഫ്റ്റി ഗിയർ, റൈഡിംഗ് ബൂട്ട് കൂടാതെ വാലീഡ് ലൈസൻസും ഇല്ലെങ്കിൽ അത്തരക്കാർക്ക് ബൈക്ക് നിരസിക്കുമെന്നാണ് എംഡി വ്യക്തമാക്കുന്നത്.

സോഷ്യൽ മീഡിയ വഴി ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നടിക്കുന്നുണ്ട്.

എന്നാൽ ഇതൊരു നല്ല ഉദ്ദേശത്തോടെയായതിനാൽ ട്രയംഫ് ഇതൊന്നും ചെവിക്കൊണ്ടില്ല എന്ന മട്ടിലാണ്.

ഹാർലിയെ നേരിടാൻ മാസ്റ്റർ പ്ലാനുമായി എൻഫീൽഡ്

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്


Click it and Unblock the Notifications








