ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ
ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ചതും സ്പോർട്സ് സെഗ്മെന്റിൽ ടിവിഎസ് അവതരിപ്പിച്ചതുമായ കരുത്തുറ്റ 310സിസി മോട്ടോർസൈക്കിൾ ഈ വർഷം തന്നെ വിപണിയിലെത്തുന്നതാണ്.
കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ
ടിവിഎസ് വില്പന വർധിപ്പിക്കുന്നതോടൊപ്പം വിപണിവിഹിതവും വർധിപ്പിക്കുന്നതിനായി ഈ വർഷം തന്നെ 'അകുല 310' എന്ന പേരിൽ ബൈക്ക് വിപണിപിടിക്കുമെന്നാണ് ടിവിഎസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ. രാധാകൃഷണൻ വ്യക്തമാക്കിയത്.

ബിഎംഡബ്ല്യൂ മോട്ടോറാഡുമായുള്ള കൂട്ടയുത്തരവാദിത്തത്തിൽ വികസിപ്പിച്ചിട്ടുള്ള എൻജിനായതിനാൽ ബിഎംഡബ്ല്യൂ ജി310ആർ ബൈക്കിന്റെ അതെ പ്ലാറ്റ്ഫോമിലാണ് ബൈക്ക് നിർമിച്ചിട്ടുള്ളത്.

ടിവിഎസിന്റെ 33 വർഷ സേവനപാരമ്പര്യത്തിന് ആദരവെന്നോണമാണ് അകുല എന്ന സ്പോർട്സ് ബൈക്കിനെ എത്തിക്കുന്നത്.

തമിഴ്‌നാട്ടിലെ ഹൊസൂറിലുള്ള ടിവിഎസ് പ്ലാന്റിൽ വച്ചാണ് അകുല 310ന്റെ നിർമാണം നടത്തിയിട്ടുള്ളത്.

യുഎസ്ഡി ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, ഡ്യുവൽ ചാനൽ എബിഎസ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

313സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് പെട്രോൾ എൻജിനാണ് അകുലയ്ക്ക് കരുത്തേകുന്നത്.

34 ബിഎച്ച്പി കരുത്തും 28എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6സ്പീഡ് ട്രാൻസ്മിഷനാണ് ഉള്ളത്.
ലിറ്ററിന് 36 കിലോമീറ്ററാണ് ഈ കരുത്തുറ്റ ബൈക്കിന് കമ്പനി നൽകിയിട്ടുള്ള മൈലേജ്.

രണ്ട് ലക്ഷം മുതൽ രണ്ടരലക്ഷത്തോളമായിരിക്കും ഈ സ്പോർട്സ് ബൈക്കിന്റെ വില.

കെടിഎം ആർസി 390, കാവസാക്കി നിഞ്ജ, യമഹ ആർ3 എന്നീ ബൈക്കുകളാണ് വിപണിയിലെ മുഖ്യ എതിരാളികളാവുക.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!


Click it and Unblock the Notifications








