ഇന്ത്യയിലേക്ക് മറ്റൊരു കരുത്തുറ്റ ബൈക്ക് കൂടി
ടിവിഎസ് ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായരുന്നു അകുല 310 കൺസ്പെറ്റിനെ അവതരിപ്പിച്ചത്. ഈ വർഷമവസാനം വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച ഈ ഫുള്ളി ഫയറേഡ് സ്പോർട്സ് ബൈക്കിന്റെ ചിത്രങ്ങൾ കമ്പനി ട്വിറ്റർ പേജ് വഴി പ്രചരിപ്പിച്ചിരിക്കുന്നു.
പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ
ടിവിഎസിന്റെ 33 വർഷ സേവനപാരമ്പര്യത്തിന് ആദരവെന്നോണമാണ് അകുല എന്ന സ്പോർട്സ് ബൈക്കിനെ എത്തിക്കുന്നത്. തമിഴ്‌നാട്ടിലെ ഹൊസൂറിലുള്ള ടിവിഎസ് പ്ലാന്റിൽ വച്ചാണ് അകുല 310ന്റെ നിർമാണം നടത്തിയിട്ടുള്ളത്.

യുഎസ്ഡി ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, ഡ്യുവൽ ചാനൽ എബിഎസ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ബിഎംഡബ്ല്യൂമോട്ടോറാഡ് വികസിപ്പിച്ചെടുത്ത 313സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് പെട്രോൾ എൻജിനാണ് അകുലയ്ക്ക് കരുത്തേകുന്നത്.

34ബിഎച്ച്പി കരുത്തും 28എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6സ്പീഡ് ട്രാൻസ്മിഷനാണ് ഉള്ളത്.

ലിറ്ററിന് 36 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വർഷവസാനം വിപണിപിടിക്കാനെത്തുന്ന ഈ സ്പോർട്സ് ബൈക്കിന് രണ്ട് ലക്ഷം മുതൽ രണ്ടരലക്ഷത്തോളം വരെ വില വരാനാണ് സാധ്യത.

കെടിഎം ആർസി 390, കാവസാക്കി നിഞ്ജ, യമഹ ആർ3 എന്നീ ബൈക്കുകളാണ് വിപണിയിലെ മുഖ്യ എതിരാളികളാവുക.

സ്പ്ലെന്റർ ഐസ്മാർടിലൂടെ പുതുയുഗം കുറിച്ച് ഹീറോ

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്


Click it and Unblock the Notifications








