ടിവിഎസ് അപ്പാച്ചി ആർടിആർ200 വിപണിയിൽ
നിങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടിതാ ടിവിഎസ് അപ്പാച്ചി ആർടിആർ200 ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഇതിനിടെ അപ്പാച്ചിയുടെ ചാരപടങ്ങൾ പുറത്തായെന്നുള്ള വാർത്ത പരന്നിരുന്നു. 88,990രൂപയാണ് ഇതിന്റെ ദില്ലി എക്സ്ഷോറൂം വില.
ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം, കാർബുറേറ്റർ എന്നീ രണ്ട് എൻജിൻ വേരിയന്റുകളാണ് പുതിയ അപ്പാച്ചിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പാച്ചിയുടെ കൂടുതൽ വിശേഷങ്ങൾ വരും സ്ളൈഡുകളിൽ കാണാം.

എൻജിൻ
197സിസി ഓയിൽ ആന്റ് എയർകൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എൻജിൻ
21ബിഎച്ച്പി കരുത്തും 18എൻഎം ടോർക്കുമാണ് ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റമുള്ളത് ഉല്പാദിപ്പിക്കുന്നത്.

എൻജിൻ
കാർബുറേറ്റർ ഉള്ള അപ്പാച്ചി 20 ബിഎച്ച്പി കരുത്തും അതേ എമൗണ്ട് ടോർക്കുമാണ് നൽകുന്നത്.

ഗിയർബോക്സ്
5സ്പീഡ് ഗിയർബോക്സാണ് ഈ രണ്ട് എൻജിനിലും നൽകിയിരിക്കുന്നത്.

വേഗത
3.9സെക്കന്റുകൾ കൊണ്ട് 0-60km/h വേഗത കൈവരിക്കാനുള്ള ശേഷി ഈ ബൈക്കിനുണ്ട്.

ഫീച്ചറുകൾ
ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, റെയർ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, അലോയ് വീലുകൾ, സ്പ്ളിറ്റ് സീറ്റുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ഇത് കുറച്ച് മാസങ്ങൾക്കകം ലഭ്യമാകും), ലാപ് ടൈമർ,ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഓപ്ഷണലായി പൈലേരി ടയറുകളും അപ്പാച്ചിയിൽ ലഭ്യമാണ്.

എതിരാളികൾ
കെടിഎം ഡ്യൂക് 200,പൾസർഎഎസ് 200 എന്നീ ബൈക്കുകളായിരിക്കും അപ്പാച്ചിയുടെ മുഖ്യ എതിരാളികൾ.കെടിഎം ഡ്യൂക് 200 ആണിപ്പോൾ ഈ സെഗ്മെന്റ് അടക്കി വാഴുന്നത്.


Click it and Unblock the Notifications








