ടിവിഎസ് അപ്പാച്ചി ആർടിആർ 200 സിസി ഉടൻ വിപണിയിൽ
ടിവിഎസ് അപ്പാച്ചി ആർടിആർ 200 സിസി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇത് ജനവരി 20ന് വിപണിയിലെത്തിക്കും. ലോഞ്ചിന് മുൻപ് തന്നെ ഈ വാഹനത്തിന്റെ ചിത്രങ്ങൾ ലീക്കായിരുന്നു. ടിവിഎസ് അപ്പാച്ചിയുടെ ലീക്കായ ചിത്രങ്ങൾ വരും സ്ളൈഡുകളിൽ കാണാം.
കെടിഎം ഡ്യൂക് 200, ഹോണ്ട സിബിആർ250ആർ എന്നിവയായിരിക്കും ടിവിഎസിന്റെ കടുത്ത എതിരാളികൾ. അതിനാൽ വിപണിയിൽ ഒരു സ്ഥാനം നേടിയെടുക്കുക എന്നത് അപ്പാച്ചിയെ സംബന്ധിച്ചിടത്തോളം ചില്ലറ കാര്യമൊന്നുമല്ല. നന്നായി പോരാടേണ്ടി വരുമെന്ന് സാരം. അപ്പാച്ചിയുടെ കൂടുതൽ വിശേഷങ്ങൾക്കായി വരും സ്ളൈഡുകൾ കാണുക.

സസ്പെൻഷന്‍ & ചേസിസ്
ദൃഢമായിട്ടുള്ള ഫ്രന്റ് ഫോർക്കുകൾ നൽകി സസ്പെൻഷനിൽ അല്പം മാറ്റങ്ങൾ അപ്പാച്ചിയിൽ വരുത്തിയിട്ടുണ്ട്. ചേസിസിൽ മാറ്റമില്ല, അതെ ഡബിൾ ട്യൂബ് ചേസിസ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

ബ്രേക്ക്
പിൻവശത്ത് മോണോ ഷോക്ക് വരുന്നത് അപ്പാച്ചിയിലിത് ആദ്യമായിട്ടാണ്. 300എംഎം ഡിസ്കാണിതിനുള്ളത്. ട്വിൻ പിസ്റ്റൺ കാലിപേർസ് മുൻവശത്തായി കാണാം. പിന്നിലുള്ള ഡിസ്ക് ഏകദേശം 230എംഎം ആയിരിക്കണം.
Image Source: MOTOROIDS
ടയർ
ടയറുകൾ ടിവിഎസ് ടയറുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
Image Source: TEAMBHP
എൻജിൻ
അതെ എയർ കൂൾഡ് എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്. എന്നാലിതിന് ഓയിൽ കൂളർ കൂടിയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഏകദേശം 20-30ബിഎച്ച്പി ശേഷിയും, 25-26 എൻഎം ടോർക്കുമാണ് ഈ ബൈക്കിനുള്ളത്.
Image Source: IWB
മൈലേജ്
ഇതൊരു സ്പോർട്ടി ബൈക്കായതിനാൽ കൂടുതൽ മൈലേജ് പ്രതീക്ഷിക്കാനാകില്ല. കൂടുതൽ കരുതലോടെ ഓടിച്ചാൽ 25 മുതൽ 30 വരെ കിലോമീറ്റർ മൈലേജ് ലഭിക്കും.
Image Source: POWERDRIFT
ഡിസൈൻ
ടി.വി.എസ് അപാച്ചിയിൽ ലാർജ് ടാങ്ക്, ബീഫിയർ സസ്പെൽഷൻ, ഉയർന്ന ടെയിൽ സെക്ഷൻ, കോംപാക്ട് ടെയിൽ ലൈറ്റുകൾ, എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്രാക്കെൻ കോൺസെപ്റ്റിൽ നിന്ന് പ്രചോദനം കൊണ്ടാണ് അപാച്ചി ഡിസൈൻ ചെയ്തിരിക്കുന്നത്.
Image Source: MOTOROIDS
കളർ
വൈറ്റ്, ബ്ളാക്ക്, റെഡ് എന്നീ കളറുകളിൽ ലഭ്യമാണ്.
Image Source: IWB

സേഫ്റ്റി ഫീച്ചറുകൾ
സ്റ്റാന്റേഡ് എബിഎസ് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഡിജിറ്റൽ ഡാഷ് ബോർഡിൽ ഗിയർ ഇൻഡിക്കേറ്റർ, ടു ട്രിപ്പ് മീറ്റർ, ക്ളോക്ക് ആന്റ് റേസ് ടൈമർ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ടെയിൽ, ഹെഡ് ലൈറ്റുകളിലുള്ള എൽഇഡി ലാമ്പുകൾ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നു.
Image Source: MOTOROIDS

വില
ഒരു ലക്ഷം രൂപയാണിതിന്റെ വില. എ.ബി.എസ് സ്റ്റാന്റേഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 1.3 ലക്ഷമാകും.
Image Source: MOTOROIDS

Click it and Unblock the Notifications








