ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടർ ടിവിഎസിൽ നിന്നും
മുൻനിര ടൂവീലർ നിർമാതാവായ ടിവിഎസ് ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടറുകളെ അവതരിപ്പിക്കുന്നു. ഐക്യൂബ് എന്ന പേരിലിറക്കുന്ന സ്കൂട്ടർ വർഷവസാനത്തോടുകൂടി വിപണിയിൽ എത്തിക്കുന്നതായിരിക്കും.
ആക്ടീവ-ഐ കൂടുതൽ വർണപൊലിമയോടെ
2012 ദില്ലി ഓട്ടോഎസക്സ്പോയിലായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം നടത്തിയത്. ഇന്ത്യൻ ഗവൺമെന്റ് ഹൈബ്രിഡ് വാഹനങ്ങൾക്ക് സബ്സീഡി ഏർപ്പെടുത്തിയതിനാൽ കോംപറ്റേറ്റീവ് പ്രൈസിൽ ഇറക്കാനും സാധിക്കും.

ഇലക്ട്രിക് മോട്ടോർ അടക്കം 100സിസി സിങ്കിൾ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ സ്കൂട്ടറിൽ ഉപയോഗിക്കുന്നത്.

ചക്രങ്ങളിലേക്ക് പവർ എത്തിക്കാനായി 4 സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈലേജിനും പവറിനും പ്രാധാന്യം നൽകികൊണ്ട് എക്കണോമി, പവർ മോഡാണ് ഈ ഹൈബ്രിഡ് സ്കൂട്ടറിൽ ഉപയോഗിച്ചിട്ടുള്ളത്.

ബ്രേക്ക് റീ-ജനറേഷൻ സിസ്റ്റം ഉൾപ്പെടുത്തിയതിനാൽ ബ്രേക്കിംഗിൽ നിന്നുണ്ടാകുന്ന ഊർജ്ജം ലിതിയം അയേൺ ബാറ്ററിയിൽ സംഭരിക്കപ്പെടുന്നു.

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിൽ മികച്ച പ്രതികരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഒന്നാമൻ സ്പ്ലെന്റർ തന്നെ; ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ


Click it and Unblock the Notifications








