ടിവിഎസ് വിക്ടർ ഒരു തിരിച്ച് വരവ് നടത്തുന്നു
ടിവിഎസ് വിക്ടർ മോട്ടോർ സൈക്കിൾ ഇന്ത്യൻ വിപണിയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് പുതിയ കമ്മ്യൂട്ടർ ബൈക്കിന്റെ രൂപത്തിൽ. ജനവരി 20നാണ് ലോഞ്ചെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു.
വിക്ടറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങൾക്ക് വരും സ്ളൈഡുകൾ കാണുക

പഴയ വേർഷനിലുണ്ടായിരുന്ന അതെ110സിസി എൻജിനാണ് വിക്ടറിൽ ഉപയോഗിച്ചിട്ടുള്ളത്.

പരിപൂർണമായും ടിവിഎസ് തന്നെ നിർമ്മാണം ഏറ്റെടുത്ത ആദ്യത്തെ ബ്രാന്റാണ് വിക്ടർ.

ഇവർ ഇതിലൂടെ 110സിസി കമ്മ്യൂട്ടർ സെഗ്മന്റുകളോട് കിടപിച്ച് നിൽക്കാനുള്ള കരുത്താർജ്ജിച്ചിരിക്കുകയാണ്.

ടി വി എസിന്റെ മാക്സ് 4 ആർ, സ്റ്റാർ സിറ്റി 110, ജൈവ് എന്നീ മോട്ടോർ ബൈക്കുകളാണ് നിലവിൽ വിപണിയിലുള്ളത്.

വിക്ടറിനെ കൂടി വിപണിയിലെത്തിച്ച് കഴിഞ്ഞാൽ സെയിലിൽ കൂടുതൽ മെച്ചം വരുത്താനാകുമെന്ന് കമ്പനി ഉറച്ച് വിശ്വസിക്കുന്നു.

ഈ അപ്ഡേറ്റഡ് മോട്ടോർ സൈക്കിൾ ഇറക്കുന്നത് വഴി കമ്മ്യൂട്ടർ സെഗ്മെന്റിൽ ടോപ്പ് പൊസിഷനിലെത്താനുള്ള ശ്രമത്തിലാണ് ടിവിഎസ്.

ഇത് ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ഹോണ്ട എന്നിവയുടെ വില്പനയ്ക്ക് ഒരു വെല്ലുവിളി ആയേക്കാം.

പുതിയ പല ബൈക്കുകളുടെ ലോഞ്ചും ജനവരി 20ന് നടത്താനിരിക്കുകയാണ് ടിവിഎസ് മോട്ടേഴ്സ്. ഇതിൽ അപ്പാച്ചി സീരിസും ഉൾപ്പെടും.

ഒരു ഫുള്ളി ഫയേർഡ് മോട്ടോർസൈക്കിൾ കൂടി ഇറക്കുമെന്ന വാർത്ത പരന്നിട്ടുണ്ട്.

ടിവിഎസ് അപ്പാച്ചി ആർടിആർ 200 സിസി ഉടൻ വിപണിയിൽ


Click it and Unblock the Notifications








