ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

Written By:

ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ രൂപത്തിലാദ്യമായി 2002ലായിരുന്നു ടിവിഎസ് വിക്ടറിന്റെ വിപണി പ്രവേശം. അന്ന് മൈലേജ് എന്നാൽ വിക്ടർ എന്നാണ് ഏവരും ഒരേസ്വരത്തിൽ പറഞ്ഞിരുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിക്ട്ർ വിപണിയിലെ മറ്റെല്ലാ ബൈക്കുകൾക്കും വൻ ഭീഷണിയായി തീരുകയും ചെയ്തിരുന്നു.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

വില്പനയിൽ പിന്നീടുണ്ടായ ഇടിവ് വിക്ടറിനെ കുറച്ച് കാലത്തേക്ക് വിപണിയിൽ നിന്നും അകറ്റി നിർത്തി. അതിനുശേഷം ഈ വർഷമാദ്യത്തോടെയായിരുന്നു വിക്ടർ പുതിയ കമ്മ്യൂട്ടർ രൂപത്തിലൊരു തിരിച്ചുവരവ് നടത്തിയത്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

പുതിയ ടിവിഎസ് വിക്ടറിന് നല്ലരീതിയിലുള്ള സ്വീകാര്യത ലഭിച്ചു എന്നതിനുള്ള തെളിവാണ് വില്പനയിൽ കൈവരിച്ചിരിക്കുന്ന ഈ നേട്ടം.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

ഈ വർഷമാദ്യം വിപണിയിലെത്തി ഒമ്പതുമാസം തികയ്ക്കവെ വിക്ടർ ഒരു ലക്ഷം യൂണിറ്റുകളുടെ വില്പന തികച്ചുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

കമ്പനിയുടെ അഭിമാനമുയർത്തുന്ന വിധത്തിൽ വിപണിവിഹിതത്തിൽ എട്ടു ശതമാനം വർധനവും നേടികൊടുത്തിരിക്കുകയാണ് വിക്ടർ മോട്ടോർ ബൈക്ക്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

വരും വർഷങ്ങളിൽ വിപണിവിഹിതത്തിൽ പത്തു മുതൽ പന്ത്രണ്ട് ശതമാനം വരെ വർധനവ് വരുത്താൻ സാധിക്കും എന്നുള്ള പ്രതീക്ഷയിൽ കൂടിയാണ് ടിവിഎസ്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

ഒരു ലക്ഷം കുടുംബങ്ങളെയാണ് വിക്ടറിലൂടെ ഞങ്ങൾക്ക് ലഭിച്ചതെന്നുള്ള സന്തോഷ വാർത്ത ടിവിഎസ് മോട്ടോർ കമ്പനി വൈസ് പ്രസിണ്ടന്റ് അരുൺ സിദ്ധാർത്ഥ് വങ്കുവെച്ചു.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

ഇനിയും വിക്ടർ കുടുംബത്തിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കാൻ സാധിക്കട്ടെ അതിന് ഞങ്ങൾക്ക് സാധിക്കുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

9.5ബിഎച്ച്പിയും 9.4എൻഎം ടോർക്കുമുള്ള 109സിസി എക്കോത്രസ്റ്റ് എൻജിനാണ് വിക്ടറിന്റെ കരുത്ത്. എൻജിനിൽ 4 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

ഒറ്റനോട്ടത്തിൽ ആരിലും മതിപ്പുളവാക്കുന്ന സ്പോർടി ലുക്കോടുകൂടിയ വിക്ടർ ഒരു മൈലേജ് ചാമ്പ്യൻ കൂടിയാണ്. ലിറ്റിന് 76 കിലോമീറ്റർ എന്ന മികച്ച മൈലേജാണ് വിക്ടർ വാഗ്ദാനം ചെയ്യുന്നത്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് എന്നിവ ഉൾപ്പെടുത്തി രണ്ട് വേരിയന്റുകളിലാണ് വിക്ടർ ലഭ്യമായിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 58,500, 56,500 എന്ന നിരക്കിലാണ് വിപണിയിലെ വിലയും.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

വിപണിയിൽ ഹീറോ സ്പ്ലെന്റർ, ഹോണ്ട ലിവോ, ബജാജ് പ്ലാറ്റിന, സുസുക്കി ഹയാത്തെ, മഹിന്ദ്ര സെൻചുറോ എന്നിവയുമായി മല്ലിട്ടാണ് വിക്ടറിന്റെ വില്പനയിലുള്ള ഈ കുതിപ്പ്.

ഹീറോ, ഹോണ്ട ബൈക്കുകളെ നിലംപരിശാക്കി വിക്ടർ കുതിക്കുന്നു!!

ബ്ലിസ്‌ഫുൾ ബ്ലൂ, ജെനറസ് ഗ്രെ, ബെറ്റിഫിക് ബ്ലാക്ക് സിൽവർ, റെസ്റ്റ്ഫുൾ റെഡ്, ബാലൻസ്ഡ് ബ്ലാക്ക് റെഡ്, സെറീൻ സിൽവർ എന്നീ നിറഭേദങ്ങളിലാണ് വിക്ടർ ലഭ്യമായിട്ടുള്ളത്.

കൂടുതല്‍... #ടിവിഎസ് #tvs
English summary
TVS Motors Crosses A Milestone — ‘Victor-y’
Please Wait while comments are loading...

Latest Photos