ഇതാ എത്തി ടിവിഎസ് വിക്ടർ
ടിവിഎസിന്റെ പുതിയ വിക്ടർ ഇതാ ഇന്ത്യൻ വിപണിയിലെത്തിച്ചേർന്നിരിക്കുന്നു.49,490 രൂപയാണ് ഇതിന്റെ ദില്ലി എക്സ് ഷോറൂം വില. 2001ൽ ആദ്യമായി ലോഞ്ച് ചെയ്തപ്പോൾ കമ്യൂട്ടർ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കളായിരുന്നു ടിവിഎസ് വിക്ടർ.
ടിവിഎസ് വിക്ടറിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള ഒരു തിരിച്ചു വരവാണിത്. അതുകൊണ്ട് തന്നെ വിപണിയിൽ ഇതിന്റെ പ്രതികരണം എങ്ങനെയിരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.
ടിവിഎസ് വിക്ടറിനെ കൂടുതൽ അറിയാൻ വരും സ്ളൈഡുകളിലേക്ക് പോകൂ

എൻജിൻ
110സിസി സിങ്കിൾ സിലിണ്ടർ ഓയിൽ ആന്റ് എയർ കൂൾഡ് എക്കോത്രസ്റ്റ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9.4 കുതിരശക്തിയും 9.4എൻഎം ടോർക്കും നൽകുന്നു.

ഗിയർ ബോക്സ്
4സ്പീഡ് ഗിയർ ബോക്സാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.

മൈലേജ്
ലിറ്ററിന് 76കിലോമീറ്റർ മൈലേജാണ് ഇവയ്ക്കുള്ളത്.

ഭാരം
112കിലോഗ്രാം ഭാരമാണ് പുതിയ വിക്ടറിനുള്ളത്. കൂടാതെ 8ലിറ്റർ ഫ്യുവൽ ടാങ്കുമുണ്ട്.

ഫീച്ചറുകൾ
ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിൻവശത്തായി രണ്ട് ഷോക്ക് അബ്സോർബറുകൾ, ഡ്രം ബ്രേക്കുകൾ, സ്റ്റാന്റേഡ് ഹസാർഡ് ലാമ്പുകൾ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഫീച്ചറുകൾ
സ്റ്റാന്റേഡ് ഹസാർഡ് ലാമ്പുകൾ ഈ സെഗ്മെന്റിൽ ഇതാദ്യമായിട്ടാണ്.

ഇന്ത്യൻ വിപണിയിലെ വില
ടിവിഎസ് വിക്ടർ ഡ്രം ബ്രേക്കിന്റെ വില 49,990രൂപയാണ്.
ടിവിഎസ് വിക്ടർ ഡിസ്ക് ബ്രേക്കിന്റെ വില 51,490രൂപയാണ്.

25നും 35നും ഇടതിൽ പ്രായമുള്ള ആളുകളെ ഉദ്ദേശിച്ചുകൊണ്ടാണ് ടിവിഎസ് വിക്ടർ ഇറക്കിയിരിക്കുന്നത്. മികച്ച മൈലേജ് നൽകുന്ന ഒരു നല്ല ബൈക്കാണ് ആഗ്രഹിക്കുന്നതെങ്കിൽ ടിവിഎസ് വിക്ടർ തന്നെ തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








