ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

പുതുവർഷത്തോടനുബന്ധിച്ച് ബംഗ്ലൂരുവിൽ നടത്തിയ വിഗോ പര്യടനത്തെ കുറിച്ച്

By Praseetha

കൊച്ചിയിൽ വച്ചു നടത്തിയ ടിവിഎസ് വിഗോ ക്യാപേനു ശേഷം ഡ്രൈവ് സ്‌പാർക്കിന്റെ ജന്മ നാടായ ബംഗ്ലൂരുവിലേക്ക് തിരിച്ചു. പുതുവർഷാഘോഷ കാഴ്ചകൾ വായനക്കാരിലേക്ക് എത്തിക്കുന്നതിന് ഞങ്ങളുടെ വിഗോ ദൗത്യം ഞങ്ങൾ ആരംഭിച്ചുക്കഴിഞ്ഞു.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

ഇന്ത്യയിലെ ഐടി ഹബ് എന്നു വിളിപ്പേരുള്ള ബംഗ്ലൂരുവിന്റെ ഓരോ മുക്കിലും മൂലയിലും പുതുവർഷ വിശേഷങ്ങൾ പകർത്താൻ വിഗോയിലുള്ള ഞങ്ങളുടെ പര്യടനം ആരംഭിച്ചുക്കഴിഞ്ഞു.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

പുതുവർഷത്തിലേക്കായി ബംഗ്ലൂരു നഗരം എന്താണ് ഒരുക്കിവച്ചിരിക്കുന്നതെന്നറിയാൻ വളരെ ആകാംക്ഷയോടെയായിരുന്നു വിഗോ യാത്രയാരംഭിച്ചത്. വിജയനഗർ പ്രഭുവായിരുന്ന കെംമ്പ ഗൗഡയായിരുന്നു ബംഗ്ളൂരു നഗരത്തെ നാം ഇന്നു കാണുന്ന തരത്തിലുള്ള ഒരു നഗരമാക്കിമാറ്റിയത്.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

ചരിത്ര പ്രസിദ്ധമായ ഒരു നഗരം കൂടിയാണ് ബംഗ്ലൂരു അതു വെളിവാക്കുന്നതാണ് ഇന്നും ഒരു സ്മരണയായി നിലനിൽക്കുന്ന ടിപ്പു സുൽത്താൻ സമ്മർ പാലസ്. അന്നുണ്ടായ നഗരത്തിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇന്നും ബംഗ്ളൂരു നഗരത്തിന് കൈവന്നിട്ടുണ്ട്.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

നഗരത്തിന്റെ മുഖച്ഛായ തന്നെ മാറിയിട്ടും ഇന്നും പഴയക്കാല സ്മരണ ഉണർത്തുന്ന മറ്റൊന്നാണ് ബംഗ്ലൂർ പാലസ്. 1944-കളിൽ അതായത് മീഡീവിയൽ പിരീഡിൽ നിർമാണം കഴിപ്പിച്ചിട്ടുള്ളതായിരുന്നു ഈ കൊട്ടാരം.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

നഗരത്തിന്റെ തിരക്കുകൾ ഒഴിച്ചാൽ എല്ലാ സംസ്കാരങ്ങളും പാരമ്പര്യങ്ങളും അതേപടി നിലനിർത്തി കൊണ്ടുപോരുന്ന നഗരം കൂടിയാണിത്. ബംഗ്ലൂരു നഗരത്തിന്റെ തിരക്കുകളെ കുറിച്ച് പറയേണ്ടതില്ലല്ലോ കനത്ത ഗതാഗത കുരുക്കിലും വിഗോയിലുള്ള ഞങ്ങളുടെ യാത്ര ഒട്ടും ആയാസം തോന്നാത്ത വിധത്തിലുള്ളതായിരുന്നു.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

അതിനായി ഞങ്ങളെ സഹായിച്ചത് വിഗോയിലുള്ള കരുത്തുറ്റ എൻജിനായിരുന്നു. പുതുവർഷം പിറക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ബംഗ്ലൂരു നഗരത്തിലുള്ള സംഭവ വികാസങ്ങൾ പകർത്താൻ വിഗോയുമായി നഗര മധ്യത്തിലേക്കിറങ്ങി.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

അതിനായി ആദ്യ യാത്ര ബംഗ്ലുരുവിലെ ജെ.പി നഗറിലുള്ള സെൻട്രൽ മാളിലേക്കായിരുന്നു. അവിടെ അത്യുത്സുകരായ ഒരുകൂട്ടം ചെറുപ്പക്കാരെയായിരുന്നു ഞങ്ങൾക്ക് കാണാൻ സാധിച്ചത്. ആകർഷകമായ നിറത്തിലുള്ള വിഗോയെ ശ്രദ്ധിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല എന്നു വേണം പറയാൻ.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

ബംഗ്ളൂരുവിനെ ഒരു ഷോപ്പിംഗ് സിറ്റിയാക്കി മാറ്റിയ കോമേഷ്യൽ സ്ട്രീറ്റിലേക്കായിരുന്നു അടുത്ത വിഗോ പര്യടനം. ഇവിടുത്തെ തിരക്കിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ കൂടിയും മികച്ച ഹാന്റലിംഗ് കാഴ്ചവെക്കാൻ വിഗോയ്ക്ക് സാധിച്ചു.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

വിഗോയുടെ ബോഡി ബാലൻസ് ടെക്നോളജിയാണ് ഇതിനു തുണയേകിയത്. മുന്നിലെ ടെലിസ്കോപിക് സസ്പെൻഷനും പിന്നിലുള്ള മോണോഷോക്കും വിഗോ റൈഡിംഗ് മികവുറ്റതാക്കി തീർത്തു.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

ബംഗ്ലുരുവിലെ ഏറ്റവും തിരക്കേറിയതും അതുപോലെ ഏതുതരത്തിലുള്ള വസ്ത്രധാരണങ്ങൾ കാണാൻ സാധിക്കുന്നതുമായ ഒരിടമാണ് ബ്രിഗേഡ് റോഡ്. പുതുവർഷ ആഘോഷ തിമിർപ്പിലാണ് ബ്രിഗേഡ് റോഡ് എന്നുവേണം പറയാൻ. നഗരംമൊത്തമായും ഇവിടെ തമ്പിടിച്ചിരിക്കുന്നതുപോലെയാണ് ജനങ്ങളുടെ തിക്കുംതിരക്കും കണ്ടാൽ.

ബംഗ്ലൂരുവിലെ ന്യൂഇയർ വിശേഷവുമായി വിഗോ നിങ്ങളിലേക്ക്...

കടകളായ കടകളിലും പമ്പിലും ഡാൻസ് ബാറിലും റസ്റ്റോറന്റുകളിലും കാലുകുത്താൻ സാധിക്കാത്ത വിധം ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഒരു ദിവസത്തെ ഞങ്ങളുടെ വിഗോ പര്യടനത്തിന് ഇവിടെ അങ്ങനെ പരിസമാപ്തിയുമായി.

More from DriveSpark

Article Published On: Saturday, December 31, 2016, 17:18 [IST]
English summary
Here #Wego: Night Outs And New Year Celebrations In Bangalore
കൂടുതല്‍... #ടിവിഎസ് #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X