റെനേഗേഡ് കമാന്റോ - ഒരു പുതുപുത്തന്‍ ബൈക്ക്
അമേരിക്കൻ ഇരുചക്ര വാഹന നിർമാതാവായ യുഎം മോട്ടോർ സൈക്കിള്‍സ് റെനേഗേഡ് കമാന്റോ ഫെബ്രുവരി 3ന് ഇന്ത്യൻ നിരത്തിലിറക്കും. 2016 ഓട്ടോ എക്സ്പോയിൽ റെനേഗേഡിന്റെ രണ്ട് വേരിയന്റുകൾ പ്രദർശിപ്പിക്കുന്നതായിരിക്കും. പരിപൂർണമായും ഇന്ത്യൻ നിർമിതമായ ബൈക്കാണിത്.
റെനേഗേഡിന് രണ്ട് പുകക്കുഴലുകള്‍ (dual exhaust) നൽകിയിട്ടുണ്ടെന്ന് ടീസർ ഇമേജിൽ നിന്ന് വ്യക്തമാണ്. ഈ മോട്ടോർസൈക്കിൾ ക്രൂസർ ബൈക്ക് സെഗ്മെന്റിലായിരിക്കും ഉൾപ്പെടുക. നിലവിൽ റോയൽ എൻഫീൽഡും, ബജാജ് ഓട്ടോയുമാണ് ഈ വിഭാഗത്തിൽ പെടുന്നത്.

ഉപഭോക്താക്കളുടെ ബജറ്റിനകത്ത് ഒതുങ്ങുന്ന വിലയായിരിക്കും ഇതിനുണ്ടാവുക. പൊതുവെ ഇന്ത്യക്കാർ അല്പം വിലക്കൂടിയ വാഹനങ്ങൾ വാങ്ങാൻ വിമുഖത കാണിക്കുന്നവരാണ്. ഇന്ത്യക്കാരുടെ ഈ മനോനില കണക്കിലെടുത്ത് കൊണ്ട് റെനേഗേഡ് കമാന്റോയുടെ വില 1.25 ലക്ഷത്തിനും 1.5ലക്ഷത്തിനും ഇടയിലാക്കാനായിരിക്കും സാധ്യത.

റെനേഗേഡിൽ എബിഎസ് ഉൾപ്പെടുത്തിയിട്ടില്ല. എബിഎസ് ഉള്ള ക്രൂസർ ബൈക്കിന് അധികവില ഈടാക്കേണ്ടിവരുമെന്ന കാരണത്താലാകാം കമ്പനി ഈ തീരുമാനമെടുത്തത്. നിലവിൽ റോയൽ എൻഫീൽഡ്, ബജാജ് ഓട്ടോ ക്രൂസർ ബൈക്കുകളിൽ എബിഎസ് സംവിധാനമില്ല.


Click it and Unblock the Notifications








