മൂന്ന് റെനഗേഡ് ക്രൂയിസറുകൾ അവതരിച്ചു...
മൂന്നു പുത്തൻ ബൈക്കുകളെയാണ് യു എം മോട്ടോർസൈക്കിൾസ് ക്രൂയിസർ സെഗ്മെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. റെനഗേഡ് കമാന്റോ, റെനഗേഡ് സ്പോർട്സ് എസ്, റെനഗേഡ് ക്ലാസിക് എന്നീ ബൈക്കകുകൾക്ക് 1.59 ലക്ഷം, 1.49 ലക്ഷം, 1.69ലക്ഷം എന്ന നിരക്കിലാണ് ദില്ലി എക്സ്ഷോറും വില.

എൻജിൻ
എല്ലാ മൂന്ന് റെനഗേഡ് ക്രൂയിസറുകളിലും ഒരേ വാട്ടർ കൂൾഡ് 279സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 25ബിഎച്ച്പി കരുത്തും 21.8എൻഎം ടോർക്കുമാണ് ഇവ ഉല്പാദിപ്പിക്കുന്നത്. കൂടാതെ 6സ്പീഡ് ട്രാൻസ്മിഷനാണ് മൂന്നിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
ബ്രേക്ക് & സസ്പെൻഷൻ
മൂന്നിലും ടെലസ്കേപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് നൽകിയിരിക്കുന്നത്. കൂടാതെ മുന്നിൽസിങ്കിൾ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

{gallery-feature_2}
ഡിസൈൻ
വൈഡ് ഹാൻഡിൽ ബാറുകളാണ് മൂന്നിലും ഒരുപോലെ നൽകിയിരിക്കുന്നത്. ഇതുഒഴിച്ചാൽ മുമ്പിൽ അല്പസ്വല്പം വ്യത്യാസങ്ങൾ കാണാം. കമാന്റോയ്ക്ക് ഒരു നേക്കഡ് ലുക്കും, സ്പോർട്സിന് ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി കറുപ്പ് നിറത്തിലുള്ള ഒരു ആവരണം കാണാം. ക്ലാസിക്കിൽ നേക്കഡ് ലാമ്പും വിൽഡ് ഷീൽഡും ഉൾപ്പെടുത്തിയിരിക്കുന്നു.
കമാന്റോയിലും ക്ലാസ്സിക്കിലും സ്പോക്ക്ഡ് വീലും സ്പോർട്സ് എസിൽ അലോയ് വീലുകളുമാണ് നൽകിയിരിക്കുന്നത്.

പുതുതായി ഇറക്കിയ ഹിമാലയൻ ഉൾപ്പടെ റോയൽ എൻഫീൻഡ് ശ്രേണിയിലുള്ള എല്ലാ ബൈക്കുകളുമായി ഏറ്റുമുട്ടേണ്ടതായുണ്ട് ഈ പുത്തൻ ക്രൂയിസറുകൾക്ക്.
ഇതിനകം തന്നെ ഇന്ത്യയിൽ ഇതിന്റെ വില്പനയും ആരംഭിച്ചുകഴിഞ്ഞു.


Click it and Unblock the Notifications
















































