2016ലെ പത്ത് കിടിലൻ സ്കൂട്ടറുകൾ
ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് സ്കൂട്ടറിന്റെ നീണ്ടനിര തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. ഇവയെല്ലാം തന്നെ വിപണിയിലേക്കുള്ള ചുവട്‍വെപ്പിനായി കാതോർക്കുകയാണ്.
ഇതാ പുതുവർഷത്തെ വരവേറ്റ് കൊണ്ട് നിരത്തിലിറങ്ങുന്ന പത്ത് പുത്തൻ സ്കൂട്ടറുകൾ.

മഹീന്ദ്ര ഗസ്റ്റോ 125
മഹീന്ദ്ര 109.6സിസി എൻജിന്റെ കൂടുതൽ പവർഫുൾ വേർഷൻ ഇറക്കുമെന്നാണ് കരുതപ്പെടുന്നത്. 125സിസി മഹീന്ദ്ര ഗസ്റ്റോയ്ക്ക് നിലവിലുള്ള ഗസ്റ്റോയെ വച്ച് നോക്കുമ്പോൾ വലിയ വ്യത്യാസമൊന്നുമില്ല. എന്നാൽ സ്റ്റാൻന്റേഡ് ഫീച്ചറുകളായ ഹൈറ്റ് അഡ്ജറ്റബൾ സീറ്റ്, റിമോട്ട് ഫ്ളിപ്പ് കീ, ഗൈഡ് മീ ഹോം ലൈറ്റ്, കീയിലുള്ള ഈസി ടു ലോക്കേറ്റ് ബട്ടൻ എന്നിവ കൂടാതെ ചില അധിക ഫീച്ചറുകൾ കൂടി പ്രതീക്ഷിക്കാം.

ഹോണ്ട പിസിഎക്സ് 150
ഹോണ്ട ഒരു153സിസി ലിക്വിഡ് കൂൾഡ് മാക്സി സ്കൂട്ടർ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. കമ്മ്യൂട്ടേസിനേക്കാളും കൂടുതൽ പവർഫുൾ ആയിരിക്കും പിസിഎക്സ് 150. ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോട് കൂടിയ 153സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനായിരിക്കും ഇതിൽ ഉണ്ടാവുക.

ഹീറോ ഇസ്ഡ്എൈആർ
150സിസി സ്കൂട്ടർ സെഗ്മെന്റിലേക്കുള്ള മറ്റൊരു എന്‍ട്രിയാണ് ഇസ്ഡ്എൈആർ. ഹോണ്ട പിസിഎക്സ് 150 ആയിരിക്കും ഇതിന്റെ ഏറ്റവും അടുത്ത എതിരാളി. രണ്ട് വേരിയന്റുകളിൽ ഉള്ള (ഫ്ളാറ്റ് ഫ്ളോർ ബോർഡ്, യൂറോപ്യൻ സ്റ്റൈൽ സ്റ്റെപ്പ് ത്രൂ) ഇസ്ഡ്എൈആർ ഒരു സ്പോർട്ടി മാക്സി സ്കൂട്ടറായിരിക്കും. 13.8കുതിരശക്തിയും 12.7ടോർക്കും ഉൽപാദിപ്പിക്കുന്ന 157സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഘടിപ്പിക്കുക.

ഹോണ്ട ലീഡ് 125
ഹോണ്ട പിസിഎക്സ് 150ക്ക് ശേഷം അടുത്തതായി വിപണിയിലിറക്കാനിരിക്കുന്ന സ്കൂട്ടറാണ് ലീഡ് 125. 11.3കുതിരശക്തി ഉൽപാദിപ്പിക്കുന്ന 125സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണുണ്ടാവുക. ഹോണ്ടയുടെ 125സിസി സ്കൂട്ടറുകൾക്ക് എച്ച്ഇടി സാങ്കേതികത ഉള്ളതിനാൽ ഫ്രിക്ഷൻ കുറയ്ക്കുകയും ഇന്ധന ക്ഷമത വർധിപ്പിക്കുകയും ചെയ്യും. എൈഡ്‌ലിംഗ് സ്റ്റാർട്ട്- സ്റ്റോപ്പ് സിസ്റ്റം ഇന്ധന ക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഫ്യുവല്‍ ഇഞ്ചക്ഷൻ സിസ്റ്റത്തോട് കൂടിയാണ് ഈ വാഹനമിറക്കുക.

യമഹ നോസ
ഫാസിനോയുടെ അതെ ഡിസൈനിൽ തന്നെയാണ് നോസ ഇറക്കിയിരിക്കുന്നത്. 113സിസി എൻജിനാണ് ഇതിലുള്ളത്. ഇതിന്റെ സിങ്കിൾ സിലിണ്ടർ എൻജിൻ 7.6എൻഎം ടോർക്കും 7.24കുതിരശക്തിയും ഉൽപാദിപ്പിക്കുന്നു.

പ്യൂഷോ സാറ്റെലിസ് 125
പ്യൂഷോ ഇക്കൊല്ലം വിപണിയിലിറക്കുന്ന മൂന്ന് സ്‌കൂട്ടറുകളില്‍ ഒന്നാണ് സാറ്റെലിസ് 125. സുരക്ഷാ സംവിധാനങ്ങളായ എബിഎസ്, ഹാലോജന്‍ ഒപ്റ്റിക്കല്‍ ലൈറ്റുകള്‍ എന്നിവയുണ്ട് ഈ മാക്‌സി സ്‌കൂട്ടറില്‍. ഡ്രൈവർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും എല്‍സിഡി സ്‌ക്രീനില്‍ തെളിയും. 37 എംഎം ടെലിക്കോസ്പിക് ഫോര്‍ക്കുകള്‍, ഡബിള്‍ ക്രാഡില്‍ ഫ്രേം, 14 ഇഞ്ച് വീലുകള്‍ എന്നീ ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്. 125 സിസി ലിക്വിഡ് കൂള്‍ഡ് എൻജിൻ14.75 കുതിരശക്തിയുൽപാദിപ്പിക്കുന്നു.

പ്യൂഷോ ജാംഗോ
പ്യൂഷോയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള അടുത്ത ഇറക്കുമതിയാണ് ജാംഗോ. ആഗോള വിപണിയില്‍ ഇവ 24 നിറങ്ങളില്‍ ലഭ്യമാണ്. 11,800 ഡിസൈനുകളില്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ഈ വാഹനത്തെ മോടി പിടിപ്പിക്കാവുന്നതാണ്. 50 സിസി, 125 സിസി, 150 സിസി എന്നിങ്ങിനെ മൂന്ന് എൻജിൻ ഓപ്ഷനുകളുണ്ട്. ഇതില്‍ 125 സിസി ആയിരിക്കും വിപണിയിലിറങ്ങുക. 125 സിസി എയർ കൂൾഡ് എൻജിൻ 10കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ഇതിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടിയുണ്ട്.

പ്യൂഷാ സ്പീഡ്‌ഫൈറ്റ് 3
ഇക്കൊല്ലമിറങ്ങുന്ന പ്യൂഷോയുടെ ഏറ്റവും അവസാനത്തെ മോഡലാണ് സ്പീഡ്‌ഫൈറ്റ് 3. ജാംഗോയിൽ ഉള്ള അതേ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയ്ക്ക് ഡിസ്‌ക്ക് ബ്രേക്കുകളും ഉണ്ട്. ജാംഗോയില്‍ നിന്ന് സ്‌റ്റൈലില്‍ മാത്രമാണ് ഇവ വേറിട്ട് നിൽക്കുന്നത്.

പിയാജിയോ ലിബര്‍ട്ടി 125
പാരന്റ് കമ്പനിയായ വെസ്പയുടെ ഏറ്റവും വിജയകരമായ സ്കൂട്ടറാണ് പിയാജിയോ ലിബര്‍ട്ടി. 10.2കുതിരശക്തിയും 10.4എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഇതിനുള്ളത്. ട്യൂബ്‌സലസ് ടയറുകളാണെന്നുള്ള മറ്റൊരു സവിശേഷത കൂടിയുണ്ട് ഈ വാഹനത്തിന്.

പിയാജിയോ ഫ്‌ളൈ 125
ഇക്കൊല്ലമിറങ്ങുന്ന പിയാജിയോയുടെ രണ്ടാമത്തെ മോഡലാണിത്. 10.7എൻഎം ടോർക്കും 12കുതിരശക്തിയും ഉള്ള 124 സിസി എൻജിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. സിവിടി ട്രാൻസ്മിഷൻ വഴിയാണ് പിൻവശത്തെ വീലിലേക്ക് പവർ എത്തുന്നത്. ഈ വാഹനത്തിന് മുൻവശത്ത് 32 എംഎം ടെലിക്കോസ്പിക്ക് ഫോര്‍ക്കും പിന്നിൽ 73 എംഎം ഹൈഡ്രോളിക് മോണോഷോക്ക് അബ്‌സോര്‍ബറാണുള്ളത്. 12 ഇഞ്ച് ട്യൂബ്‌സലസ് ടയറുകൾക്ക് 220 എംഎം ഡിസ്‌ക്ക് ബ്രേക്കുകളുണ്ട്.


Click it and Unblock the Notifications








