യമഹ സ്പോർടിബൈക്ക് പുത്തൻ കളറുകളിൽ

By Praseetha

യമഹ മോട്ടോഴ്സ് പുതുക്കിയ എൻട്രിലെവൽ സ്പോർട്സ് ബൈക്ക് വൈഇസഡ്എഫ്-ആർ15നെ വിപണിയിലെത്തിച്ചു. പുത്തൻ നിറത്തിലാണ് ഈ ഫുള്ളി ഫയേഡ് 149സിസി ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. റിവൈവിംഗ് ബ്ലൂ, സ്പാർക്കി ഗ്രീൻ, അഡ്രിനാലിൻ റെഡ് എന്നീ മൂന്ന് വ്യത്യസ്ത കളറുകളിലാണ് ലഭ്യമാവുക. കൂടാതെ ഈ മോഡലിന് 4,200 രൂപാനിരക്കിൽ വില വർധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

യമഹ

ഈ മൂന്ന് കളർ ഓപ്ഷനുകളും യമഹയുടെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാണ്. ദില്ലി എക്സ്ഷോറൂം 1.18ലക്ഷം രൂപയാണ് വൈഇസഡ്എഫ്-ആർ15 വേർഷൻ 2.0 മോഡലിന്റെ വില. കളറിന് പുറമെ ഈ ബൈക്കിൽ പുത്തൻ ഗ്രാഫിക്സും ഉൾപ്പെടുത്തിയതായി കാണാം.

എൻജിനിൽ ഒരു മാറ്റവും വരുത്താതെയാണ് ഈ പുത്തൻ വേർഷൻ ഇറക്കിയിരിക്കുന്നത്. 16.77കുതിരശക്തിയും 15എൻഎം ടോർക്കും നൽകുന്ന 149സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 6സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ജപ്പാൻ നിർമാതാവ് തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ആർ15ന്റെ ഫസ്റ്റ് ജനറേഷൻ മോഡലിനെ കഴിഞ്ഞ വർഷം വീണ്ടും വിപണിയിലെത്തിച്ചിരുന്നു. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് യമഹ.

Article Published On: Monday, February 22, 2016, 16:28 [IST]
English summary
Yamaha India Updates 2016 YZF-R15 With New Colours & Pricing
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X