ക്ലച്ച് തകരാർ; യമഹ ആർ3 തിരികെ വിളിക്കുന്നു...
ഇന്ത്യയിൽ വില്പനയിലുള്ള വൈസീഎഫ് - ആർ3 സ്പോർട്സ് ബൈക്കുകളെ യമഹ തിരിച്ച് വിളിക്കുന്നു. ക്ലച്ച്, ഓയിൽ പമ്പ് എന്നിവയിലുള്ള തകരാറ് മൂലം 903 യൂണിറ്റുകളാണ് കമ്പനി തിരിച്ച് വിളിക്കുന്നത്.
യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു
സൗജന്യമായി തന്നെ തകരാറുകളെല്ലാം പരിഹരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വൈസീഎഫ് - ആർ3യുടെ ചില പ്രൊഡക്ഷൻ നമ്പറിന് കീഴിൽ വരുന്ന ബൈക്കുകളെയാണ് തിരിച്ച് വിളിക്കുന്നത്.

യമഹയുടെ മോഡിഫിക്കേഷൻ ക്യാപേയിന്റെ ഭാഗമായിട്ടാണ് തിരിച്ച് വിളിക്കൽ നടത്തുന്നത്. അംഗീകൃത ഡീലർഷിപ്പുകളിൽ വച്ചായിരിക്കും തകരാറുകൾ പരിഹരിക്കുന്നത്.

ഉപഭോക്താക്കളുടെ പരാതിയെ തുടർന്നല്ല മറിച്ച് സുരക്ഷ ഉറപ്പ് വരുത്തതാനാണ് തിരിച്ച് വിളിക്കൽ നടത്തുന്നതെന്നാണ് കമ്പനി ഭാഗത്തു നിന്നുള്ള അറിയിപ്പ്.

ഈ മാസമാദ്യം യമഹ ആഗോളതലത്തിൽ നടത്തിയ തിരിച്ചുവിളിക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലും നടത്തപ്പെടുന്നത്.

ആർ3യുടെ സുരക്ഷ സംബന്ധിച്ചുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ ബൈക്കും തിരിച്ച് വിളിക്കലിന്റെ ഭാഗമാണോന്നറിയാൻ അടുത്തുള്ള യമഹ ഡീലർമാരുമായി ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യൻ വിപണിയിൽ വിജയം കൈവരിച്ച യമഹയുടെ ഐകോണിക് മോഡലാണ് വൈസീഎഫ് - ആർ3.

41 ബിഎച്ച്പി കരുത്തുള്ള 321സിസി ട്വിൻ സിലിണ്ടർ എൻജിനാണ് ഈ സ്പോർട്സ് ബൈക്കിന്റെ കരുത്ത്.

സ്പോർട്സ് ബൈക്കെന്ന നിലയ്ക്കും ടൂറർ എന്ന നിലയ്ക്കും ആഗോളതലത്തിൽ വളരെ പ്രശസ്തിയാർജ്ജിച്ച ബൈക്കാണ് വൈസീഎഫ് - ആർ3.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ


Click it and Unblock the Notifications








