ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

Written By:

2017 കെടിഎം ബൈക്കുകളുടെ വിപണി പ്രവേശനത്തിനായുള്ള കണ്ണും നട്ടുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ബൈക്ക് പ്രേമികൾ. ഈ വർഷം വിപണിയിലവതരിപ്പിക്കാനായി ബൈക്കുകളുടെ നീണ്ടനിര തന്നെയൊരുക്കിയിട്ടുണ്ടെങ്കിലും ആർസി390, ആർസി200 മോഡലുകളാണ് ഉടനടി വിപണിപ്രവേശനത്തായി ഒരുങ്ങിയിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

ഈ രണ്ട് ബൈക്കുകളുടേയും ലഘുവിവരങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ബ്രോഷർ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുള്ള ലോഞ്ചിനു മുമ്പായി ഈ ബൈക്കുകളെ സംബന്ധിച്ചുള്ള സകല വിവരങ്ങളും നൽകുന്നതാണ് ഈ ബ്രോഷർ.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

ആർസി390-ന്റെ 2017 മോഡലുകൾ കോസ്മെറ്റിക് പരിവർത്തനങ്ങളോടെയും ആർസി200 പ്രകടമായ ചില മാറ്റങ്ങളോടെയുമാണ് അവതരിക്കുന്നത്.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

സ്ലിപ്പർ ക്ലച്ച്, സ്വിച്ചബിൾ എബിഎസ്, റൈഡ്-ബൈ വയർ, വലുപ്പമേറിയ 320എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നീ സവിശേഷതകൾ അടങ്ങുന്നതാണ് 2017 ആർസി390 മോഡലുകൾ.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള അലൂമിനിയം അപ്‌സ്വെപ്റ്റ് കാനിസ്റ്റർ എക്സോസ്റ്റാണ് 2017 ആർസി390 ബൈക്കിലെ മറ്റൊരു പ്രകടമായ മാറ്റം.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

373സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ആർസി390ബൈക്കുകളുടെ കരുത്ത്. 43ബിഎച്ചിപിയും 36എൻഎം ടോർക്കുമാണ് ഈ ബൈക്കുല്പാദിപ്പിക്കുന്നത്. യൂറോ-4 എമിഷൻ ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ളതാണ് ഈ ബൈക്ക്.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

ചക്രങ്ങൾക്ക് വീര്യംപകരാൻ 6 സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ അടങ്ങിയിട്ടുള്ളത്. സുരക്ഷയ്ക്കായി എബിഎസും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

ഈ ബൈക്കിന്റെ മുൻഭാഗത്തായി 320എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 230എംഎം ഡിക്സ് ബ്രേക്കുമാണുള്ളത്.

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്!!

കെടിഎം ആർസി200 ബൈക്കുകളിൽ ഡിസൈനിലുള്ള നേരിയ തോതിലുള്ള മാറ്റങ്ങൾ അല്ലാതെ നിലവിലുള്ള മോഡലുകളിലുള്ള മെക്കാനിക്കൽ ഫീച്ചറുകൾ തന്നെയാണ് 2017 മോഡലുകളിലും നൽകിയിട്ടുള്ളത്.

പുതുക്കിയ 2017 കെടിഎം ആർസി390 മോഡലുകൾക്കായി ഗ്യാലറി സന്ദർശിക്കൂ..

കൂടുതല്‍... #കെടിഎം #ktm
English summary
2017 KTM RC390 And RC200 Brochure Leaked Ahead Of Launch
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark