മാറ്റ് ബ്ലാക്കില്‍ ഒരുങ്ങിയ ബജാജ് ഡോമിനാര്‍ 400 — ആദ്യ ചിത്രങ്ങള്‍ പുറത്ത്
സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ശ്രേണിയില്‍ ബജാജ് ഡോമിനാര്‍ 400 ഒരുക്കിയ തരംഗം ഇപ്പോഴും തുടരുന്നു. മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂണ്‍ വൈറ്റ് എന്നീ മൂന്ന് നിറഭേദങ്ങളിലാണ് ഡോമിനാര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഡോമിനാര്‍ നിരയില്‍ പുതിയ ഒരു കളര്‍ സ്‌കീം കൂടി ഒരുങ്ങിയിരിക്കുന്നു. മാറ്റ് ബ്ലാക് നിറത്തില്‍ ഒരുങ്ങിയ ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍ പുതിയ കളര്‍സ്‌കീലേക്കുള്ള സൂചന നല്‍കുകയാണ്.

അതേസമയം, ഡീലര്‍ തലത്തില്‍ നടത്തിയ കസ്റ്റം പെയിന്റാണ് ഇതെന്ന വാദവും ഉയരുന്നുണ്ട്.

മോഡലുകളില്‍ പുതിയ പെയിന്റ് സ്‌കീമുകള്‍ പരീക്ഷിക്കുന്ന 'ബജാജ് ശ്രമങ്ങളുടെ' പിന്തുടര്‍ച്ചയാണ് ഡോമിനാറിലെ മാറ്റ് ബ്ലാക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2015 ല്‍, പള്‍സര്‍ RS200 ല്‍ ഡിമോണ്‍ ബ്ലാക് എഡിഷന്‍ നല്‍കി ബജാജ് ഏറെ ശ്രദ്ധ നേടിയിരുന്നു. റെഡ്, യെല്ലോ പെയിന്റ് ഓപ്ഷനുകളാണ് ഡിമോണ്‍ ബ്ലാക് എഡിഷനില്‍ ബജാജ് നല്‍കിയിരുന്നത്.

ക്രൂയിസര്‍ ശ്രേണിയില്‍ ഡോമിനാര്‍ തംരഗം നിലകൊള്ളുന്ന സാഹചര്യത്തില്‍, മാറ്റ് ബ്ലാക് കളര്‍ മോഡലിന്റെ പ്രചാരം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

373.3 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് കെടിഎം എഞ്ചിനാണ് ബജാജ് ഡോമിനാറില്‍ ഇടംപിടിക്കുന്നത്. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്‍പ്പെട്ടിരിക്കുന്നതും.

എബിഎസ് ഇല്ലാത്ത ഡോമിനാര്‍ 400 വേര്‍ഷന്‍, 1.39 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്നു.

അതേസമയം, 1.53 ലക്ഷം രൂപ വിലയിലാണ് ബജാജ് ഡോമിനാര്‍ 400 എബിഎസ് വേരിയന്റ് സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഡോമിനാര്‍ 400 ന്റെ ഫീച്ചറുകള്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡോമിനാറിന് വേണ്ടത് 8.23 സെക്കന്‍ഡാണ്.


Click it and Unblock the Notifications








