3.48 ലക്ഷം രൂപയ്ക്ക് ഒരു ബെനലി; 2017 302R ഇന്ത്യയില്‍ അവതരിച്ചു

Written By:

ഡിഎസ്‌കെ ബെനലി 302R ഇന്ത്യയില്‍ അവതരിച്ചു. 3.48 ലക്ഷം രൂപയാണ് ബെനലി 302R ന്റെ എക്‌സ്‌ഷോറൂം വില.

To Follow DriveSpark On Facebook, Click The Like Button
3.48 ലക്ഷം രൂപയ്ക്ക് ഒരു ബെനലി; 2017 302R ഇന്ത്യയില്‍ അവതരിച്ചു

2016 ഓട്ടോ എക്‌സ്‌പോയിലാണ് 302R നെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിച്ചത്. നീണ്ട ഒന്നരവര്‍ഷത്തെ കാലയളവിന് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് കടന്നെത്തുന്ന ബെനലി 302R, ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രിലെവല്‍ ടാഗ് വഹിക്കുന്നു.

ബെനലി 302R

300 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുതിയ ബെനലി 302R ന്റെ പവര്‍ഹൗസ്. 11,500 rpm ല്‍ 38.26 bhp കരുത്തും, 10,000 rpm ല്‍ 26.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നത്.

Recommended Video
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
ബെനലി 302R

ടിഎന്‍ടി 300 ന് സമാനമായ പുതിയ ട്രെല്ലിസ് ഫ്രെയിം ഷാസിയിലാണ് ബെനലി 302R ഉം ഒരുങ്ങുന്നത്. 41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ലാറ്ററല്‍ റിയര്‍ മോണോ ഷോക്ക് റിയര്‍ എന്‍ഡിലും ഇടംപിടിക്കുന്നു.

ബെനലി 302R

പുതിയ മോഡലില്‍ ഡബിള്‍-സൈഡഡ് സ്വിംഗ്ആമും സാന്നിധ്യറിയിക്കുന്നുണ്ട്.

ബെനലി 302R

4 പിസ്റ്റണ്‍ കാലിപ്പറോട് കൂടിയുള്ള 260 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡിലും, സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ 240 mm ഡിസ്‌ക് ബ്രേക്ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് ബെനലി 302R ല്‍ എത്തുന്നത്.

ബെനലി 302R

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍ എന്നിവ ബെനലി 302R ന്റെ ഫ്രണ്ട് പ്രൊഫൈല്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. അഗ്രസീവ് റൈഡിംഗ് പൊസിഷന് വേണ്ടി ഫൂട്ട് പെഗുകളുടെ സ്ഥാനവും മോഡലില്‍ മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ബെനലി 302R

എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍, ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് റിയര്‍ എന്‍ഡ് ഫീച്ചറുകള്‍. വൈറ്റ് റോസോ, റെഡ് നീറോ, സില്‍വര്‍ വെര്‍ദെ നിറഭേദങ്ങളിലാണ് 2017 302R ലഭ്യമാകുന്നത്.

ബെനലി 302R

4 വര്‍ഷം അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയോട് കൂടിയാണ് ഡിഎസ്‌കെ ബെനലി 302R എത്തുന്നത്. വരവിന് മുന്നോടിയായി ജൂണ്‍ മാസം മുതല്‍ ബെനലി 302R ന് മേലുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. 10000 രൂപ അടച്ച് മോഡലിന് മേലുള്ള ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് നേടാം.

ബെനലി 302R

രാജ്യത്തുടനീളമുള്ള 26 ഔട്ട്‌ലെറ്റുകളില്‍ നിന്നും 2017 ബെനലി 302R ന്റെ വിതരണം ഉടന്‍ ആരംഭിക്കും. കവാസാക്കി നിഞ്ച 300, കെടിഎം RC 390, യമഹ YZF-R3 മോഡലുകളാണ് വിപണിയില്‍ ബെനലി 302R ന്റെ എതിരാളികള്‍.

കൂടുതല്‍... #ബെനലി #benelli #new launch
English summary
Benelli 302R Launched In India: Priced At Rs 3.48 Lakh. Read in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark