ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

Written By:

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി, ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2017 നവംബറോടെ ലിയോണ്‍സിനൊ ഡിഎസ്‌കെ ബെനലി ഇന്ത്യയില്‍ പുറത്തിറക്കും.

ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിന്റെ വരവ് സംബന്ധിച്ച് ഡിഎസ്‌കെ മോട്ടോര്‍വീല്‍സ് ചെയര്‍മാന്‍ ഷിരീഷ് കുല്‍ക്കര്‍ണി വ്യക്തത നല്‍കി. 2017-18 സാമ്പത്തിക വര്‍ഷം രണ്ട് മോഡലുകളെ കൂടെ ബെനലി ഇന്ത്യയില്‍ എത്തിക്കുമെന്നും കുല്‍ക്കര്‍ണി സൂചിപ്പിച്ചു.

ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

ബെനലിയുടെ മിഡില്‍വെയ്റ്റ് സ്‌ക്രാമ്പ്‌ളറാണ് ലെയോണ്‍സിനൊ. ഇന്ത്യന്‍ കടന്ന് വരവില്‍ ലിയോണ്‍സിനൊയുടെ ഓണ്‍-റോഡ് വേരിയന്റ് മാത്രമാകും ബെനലി ലഭ്യമാക്കുക.

Recommended Video - Watch Now!
2017 DSK Benelli 302 R Launched In India | In Malayalam - DriveSpark മലയാളം
ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

അതേസമയം, ലൈറ്റ് ഓഫ്-റോഡിംഗിനും ലിയോണ്‍സിനൊയുടെ ഓണ്‍-റോഡ് വേര്‍ഷനും അനുയോജ്യമാണ്. 47 bhp കരുത്തും 45 Nm torque ഉം ഏകുന്ന 500 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാണ് ബെനലി ലിയോണ്‍സിനൊയുടെ പവര്‍ഹൗസ്.

ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

6 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ബെനലി ബന്ധപ്പെടുത്തിയിരിക്കുന്നത്. മോഡലില്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക് ഫ്രണ്ട് എന്‍ഡിലും മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ റിയര്‍ എന്‍ഡിലും ഇടംപിടിക്കുന്നു.

ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് എത്തുന്നത്.

പുതിയ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമില്‍ ഒരുങ്ങുന്ന ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിന് ലഭിക്കുന്നത്, റിട്രോ-തീം ഡിസൈനാണ്. 2015 EICMA യില്‍ വെച്ചാണ് ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിനെ ബെനലി ആദ്യമായി കാഴ്ചവെച്ചത്.

ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

ഏകദേശം 6 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ബെനലി ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളര്‍ വന്നെത്തുക. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഒഴികെ, ലിയോണ്‍സിനൊയ്ക്ക് കാര്യമായ വെല്ലുവിളിയില്ല.

ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുമായി ബെനലി വരുന്നു; മനംകവരുമോ ലിയോണ്‍സിനൊ?

അടുത്തിടെയാണ് 302R മോട്ടോര്‍സൈക്കിളിനെയും ബെനലി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

കൂടുതല്‍... #ബെനലി #benelli
English summary
Benelli Leoncino Scrambler India Launch Details Revealed. Read in Malayalam.
Story first published: Wednesday, August 2, 2017, 13:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark