ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

Written By:

ടിഎന്‍ടി 300 ന് എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) പതിപ്പുമായി ഡിഎസ്‌കെ-ബെനലി. എബിഎസോട് കൂടിയ ഫുള്‍-ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ 302R ന് ശേഷം ബെനലി നിരയില്‍ എബിഎസ് ഫീച്ചര്‍ ലഭിക്കുന്ന മൂന്നാമത്തെ മോട്ടോര്‍സൈക്കിളാണ് ടിഎന്‍ടി 300.

To Follow DriveSpark On Facebook, Click The Like Button
ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

നേരത്തെ, ടിഎന്‍ടി 600i യിലും എബിഎസ് പതിപ്പിനെ ബെനലി അവതരിപ്പിച്ചിരുന്നു. പുതിയ ടിഎന്‍ടി 300 എബിഎസ് പതിപ്പിന് മേലുള്ള ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

25,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ മോട്ടോര്‍സൈക്കിളിനെ ബുക്ക് ചെയ്യാം. വരും ദിവസങ്ങളില്‍ തന്നെ മോട്ടോര്‍സൈക്കിളിന്റെ വിതരണം ബെനലി തുടങ്ങുമെന്നാണ് സൂചന.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

3.29 ലക്ഷം രൂപയാണ് ബെനലി ടിഎന്‍ടി 300 ന്റെ എക്‌സ്‌ഷോറൂം വില.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

300 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍-സിലിണ്ടര്‍ എഞ്ചിനിലാണ് ബെനലി ടിഎന്‍ടി 300 ഒരുങ്ങുന്നത്. 37 bhp കരുത്തും 26.5 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍ ബെനലി ലഭ്യമാക്കുന്നതും.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

302R ല്‍ ഒരുങ്ങുന്ന എഞ്ചിന്‍ തന്നെയാണ് ബെനലി ടിഎന്‍ടി 300 ലും ഉള്‍പ്പെടുന്നത്.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, മോണോഷോക്ക് സെറ്റപ്പാണ് റിയര്‍ എന്‍ഡില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

ഒപ്പം ഡ്യൂവല്‍ ഡിസ്‌ക്കുകള്‍ ഫ്രണ്ടിലും സിംഗിള്‍ ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് നല്‍കുന്നു. 196 കിലോഗ്രാമാണ് ബെനലി ടിഎന്‍ടി 300 എബിഎസിന്റെ ഭാരം.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

16 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ ഇന്ധനശേഷി. മികവാര്‍ന്ന ഹാന്‍ഡ്‌ലിംഗ് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേകം ഒരുങ്ങിയതാണ് ടിഎന്‍ടി 300 ന്റെ അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ്.

ടിഎന്‍ടി 300 ന് എബിഎസ് പതിപ്പുമായി ബെനലി; വില 3.29 ലക്ഷം രൂപ

ഗ്രീന്‍, വൈറ്റ്, റെഡ്, ബ്ലാക് എന്നീ നാല് നിറഭേദങ്ങളിലാണ് ബെനലി ടിഎന്‍ടി 300 ലഭ്യമാവുന്നത്. കെടിഎം ഡ്യൂക്ക് 390, മഹീന്ദ്ര മോജോ, കവാസാക്കി Z250 എന്നിവരാണ് ബെനലി ടിഎന്‍ടി 300 എബിഎസിന്റെ എതിരാളികള്‍.

കൂടുതല്‍... #benelli #ബെനലി #new launch
English summary
Benelli TNT 300 ABS Now Available In India. Read in Malayalam.
Story first published: Thursday, September 21, 2017, 14:48 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark