ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

Written By:

ജര്‍മ്മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്തിടെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. G 310 GS, G 310 R ലൂടെ ബജറ്റില്‍ ഒതുങ്ങുന്ന അഡ്വഞ്ചര്‍ ടൂററുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ആദ്യ ലക്ഷ്യവും.

To Follow DriveSpark On Facebook, Click The Like Button
ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

മിലാനില്‍ വെച്ച് നടന്ന 2016 EICMA യില്‍ വെച്ചാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ആദ്യമായി ബിഎംഡബ്ല്യു G 310 GS നെ അവതരിപ്പിച്ചത്. നെയ്ക്കഡ് വേര്‍ഷന്‍ G 310 R ന്റെ വരവിന് പിന്നാലെ G 310 GS നെയും രംഗത്തെത്തിക്കാനാണ് ബിഎംഡബ്ല്യു മോട്ടോറാഡ് പദ്ധതിയിടുന്നതും.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

വരവിന് മുന്നോടിയായി G 310 GS ന്റെ പേറ്റന്റാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ കരസ്ഥമാക്കി. ടിവിഎസുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് G 310 R നെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിക്കുക.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

സമാനമായി, G 310 GS നെ ടിവിഎസിന്റെ ഹൊസൂര്‍ പ്ലാന്റില്‍ നിന്നുമാണ് ബിഎംഡബ്ല്യു നിര്‍മ്മിക്കുക. നിലവില്‍ വിദേശ വിപണികളിലേക്ക് നെയ്ക്കഡ് മോട്ടോര്‍സൈക്കിളിനെ ബിഎംഡബ്ല്യു കയറ്റുമതി ചെയ്യുന്നുണ്ട്.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

നിലവിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G 310 GS ന്റെ പവര്‍ഹൗസ്. 34 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് G 310 GS ന്റെ എഞ്ചിന്‍.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

താരതമ്യേന, നെയ്ക്കഡ് വേര്‍ഷനിലും കരുത്തുറ്റതായാകും അഡ്വഞ്ചര്‍ ടൂറര്‍ വേര്‍ഷന്‍ വന്നെത്തുക.

ട്യൂബുലാര്‍ സൂപ്പര്‍ഫ്രെയിം ഷാസിയില്‍ എത്തുന്ന G 310 GS ന് അഗ്രസീവ് മുഖമാണ് ഒരുങ്ങുന്നത്.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പും, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കും, വൈഡ് ഹാന്‍ഡില്‍ബാറും, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീനും, ഡ്യൂവല്‍-സ്‌പോര്‍ട് ടയറുകളും ഉള്‍പ്പെടുന്നതാണ് G 310 GS ലെ ഫീച്ചറുകള്‍.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

ഫ്രണ്ട് എന്‍ഡില്‍ USD ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോ ഷോക്ക് സസ്‌പെന്‍ഷനുമാണ് ബിഎംഡബ്ല്യു G 310 GS ല്‍ ഇടംപിടിക്കുന്നത്. അഡ്വഞ്ചര്‍ ടൂറര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന G 310 GS ല്‍ നീളമേറിയ സസ്‌പെന്‍ഷന്‍ ട്രാവലും, ഉയര്‍ന്ന റൈഡിംഗ് ഷാസിയും സാന്നിധ്യമറിയിക്കുന്നു.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

ഇന്ത്യന്‍ വിപണിയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ടൂററുകള്‍ തരംഗം ഒരുക്കുമെന്നാണ് വിലയിരുത്തല്‍.

ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, മഹീന്ദ്ര മോജോ, വരാനിരിക്കുന്ന കവാസാക്കി വേര്‍സിസ് X-300, കെടിഎം 390 അഡ്വഞ്ചര്‍ മോഡലുകളോടാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ടൂവീലറുകള്‍ മത്സരിക്കുക.

English summary
BMW G 310 GS Patented In India. Read in Malayalam.
Story first published: Thursday, July 13, 2017, 11:31 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark