1000 സിസി കരുത്തുള്ള 'കാര്‍ബറി ബുള്ളറ്റ്' ഇന്ത്യയില്‍; വില 7.35 ലക്ഷം രൂപ
ഇന്ത്യയില്‍ 1000 സിസി 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ്, ഓസ്‌ട്രേലിയന്‍ നിര്‍മ്മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് ആരംഭിച്ചു. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള രണ്ട് 500 സിസി UCE എഞ്ചിനുകളുടെ കരുത്തിലാണ് 1000 സിസി V-ട്വിന്‍ കാര്‍ബറി മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്.

7.35 ലക്ഷം രൂപയാണ് (എക്‌സ്-ഫാക്ടറി) കാര്‍ബറി മോട്ടോര്‍സൈക്കിളിന്റെ വില. ഒരു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയന്‍ സ്വദേശി പോള്‍ കാര്‍ബറിയും, പ്രമുഖ ഇന്ത്യന്‍ വ്യവസായി ജസ്പ്രീത് സിംഗ് ഭാട്ടിയയും സംയുക്തമായാണ് ഛത്തീസ്ഗഢിലെ ബിലാഹിയില്‍ നിന്നും കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ അണിനിരത്തുക.

ഇതിന് പുറമെ, കസ്റ്റം സ്ഥാപനങ്ങള്‍ക്ക് വേണ്ടി എഞ്ചിനുകളുടെ കയറ്റുമതിയും ഇവര്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 29 കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഓര്‍ഡറുകള്‍ മാത്രമാണ് കമ്പനി സ്വീകരിക്കുക.

ഏകദേശം 10 മാസത്തോളമാണ് മോട്ടോര്‍സൈക്കിളിനായുള്ള കാത്തിരിപ്പ് കാലാവധി. ARAI യുടെ അംഗീകാരം കാര്‍ബറി മോട്ടോര്‍സൈക്കിള്‍ ഉടന്‍ തന്നെ നേടിയെടുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

52.19 bhp കരുത്തും 82 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് കാര്‍ബറി എഞ്ചിന്‍. UCE എഞ്ചിനെ പശ്ചാത്തലമാക്കി എത്തുന്ന പുതിയ കാര്‍ബറി എഞ്ചിനില്‍ ഹൈഡ്രോളിക് പുഷ്-റോഡുകളും, ഭാരമേറിയ സ്റ്റാര്‍ട്ടര്‍ മോട്ടറും, 3.7 ലിറ്റര്‍ ഓയില്‍ കപ്പാസിറ്റിയും, ഓയില്‍ പ്രഷര്‍ ഗൊജും, സെവന്‍ പ്ലേറ്റ് ക്ലച്ചുമാണ് ഇടംപിടിക്കുന്നത്.

5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നതും. കാര്‍ബറി ഡബിള്‍ ബാരല്‍ 1000 എന്ന പേരാണ് 1000 സിസി എഞ്ചിന് കമ്പനി നല്‍കിയിരിക്കുന്നത്.
Recommended Video


വീതിയേറിയ ഫോര്‍ക്കുകള്‍, ഫ്രണ്ട് റിയര്‍ എന്‍ഡുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസ് എന്നിവ പുതിയ കാര്‍ബറി മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങളാണ്.


Click it and Unblock the Notifications