'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

Written By:

ഇറ്റാലിയന്‍ പവര്‍ ക്രൂയിസര്‍, ഡ്യുക്കാറ്റി ഡയാവലിനോട് ബജാജ് ഡോമിനാര്‍ സാമ്യത പുലര്‍ത്തുന്നുണ്ടോ? ബജാജ് ഡോമിനാര്‍ അവതരിച്ചത് മുതലുള്ള സംശയമാണിത്. ഒരു ആംഗിളില്‍ ഇത് ഡയവല്‍ തന്നെ എന്ന് വാദിക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറഞ്ഞിട്ടില്ല.

To Follow DriveSpark On Facebook, Click The Like Button
'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

എന്നാല്‍ പിന്നെ ബജാജ് ഡോമിനാറിനെ ഡ്യുക്കാറ്റി ഡയാവലാക്കിയേക്കാമെന്ന് പൂനെ ആസ്ഥാനമായ പ്രശസ്ത ഓട്ടോലോഗ് ഡിസൈന്‍സും തീരുമാനിച്ചു. അങ്ങനെയാണ് ഡോമിവേല്‍ പിറക്കുന്നത്.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

ഡ്യുക്കാറ്റി ഡയാവലില്‍ ഒരുങ്ങിയ ബജാജ് ഡോമിനാര്‍ 400 ആണ് ഡോമിവേല്‍ (ഡോമിനാര്‍ + ഡയാവല്‍). കേവലം 20000 രൂപയ്ക്ക് ഡോമിനാറിനെ ഡയാവലാക്കാം എന്നതാണ് 'ഡോമിവേലി'ന്റെ പ്രചാരം വര്‍ധിക്കാന്‍ കാരണം.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

മാറ്റ് ബ്ലാക്/ബോഡി കളര്‍ ഓപ്ഷനിലുള്ള ടാങ്ക് കവര്‍, എഞ്ചിന്‍ കവര്‍, സീറ്റ് കൗള്‍, ടെയില്‍ ലാമ്പ് സെറ്റപ്പ് ഉള്‍പ്പെടുന്നതാണ് ഓട്ടോലോഗ് ഡിസൈനിന്റെ ഡോമിവേല്‍ ബോഡിക്കിറ്റ്.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

മസ്‌കുലാര്‍ ഡോമിനാറിനെ ഒന്ന് കൂടി പൗരുഷപ്പെടുത്തുന്നതാണ് ഡോമിവേലിന്റെ ടാങ്ക് കവര്‍. ഇറ്റാലിയന്‍ ക്രൂയിസറിന് സമാനമായ ബോഡി കളേര്‍ഡ് റിയര്‍ സീറ്റ് കൗള്‍ മാറ്റാവുന്നതാണ്.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

ബോഡിക്കിറ്റില്‍ ഓട്ടോലോഗ് ഡിസൈന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നെടുനീളെയുള്ള വൈറ്റ് സ്‌ട്രൈപുകള്‍ മോട്ടോര്‍സൈക്കിളിന് കോണ്‍ട്രാസ്റ്റ് ലുക്ക് പ്രദാനം ചെയ്യുന്നു.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

ഭാരമേറിയ എക്‌സ്ട്രാ ബോഡി പാനല്‍ മോട്ടോര്‍സൈക്കിളിന്റെ പവര്‍-ടു-വെയ്റ്റ് അനുപാതത്തെ ബാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

എന്നാല്‍ ഹൈവെ റൈഡുകളില്‍ മികവാര്‍ന്ന സ്ഥിരതയാകും ബോഡി പാനലിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുക.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

ഇനി 20000 രൂപ ചെലവില്‍ ഡോമിവേല്‍ ബോഡിക്കിറ്റിനെ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക്, വിവിധ പാര്‍ട്‌സുകളായും ബോഡിക്കിറ്റിനെ ഓട്ടോലോഗ് നല്‍കുന്നുണ്ട്.

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

6500 രൂപ വിലയില്‍ ടാങ്ക് കവറും, 4500 രൂപ വിലയില്‍ എഞ്ചിന്‍ കവറും, 4500 രൂപ വിലയില്‍ ടെയില്‍ മോഡിഫിക്കേഷനും, 3500 രൂപ വിലയില്‍ സീറ്റ് കൗളും, 3000 രൂപ വിലയില്‍ ടയര്‍ ഹഗ്ഗറും ഓട്ടോലോഗ് ഡിസൈന്‍ ഒരുക്കുന്നുണ്ട്.

English summary
Bajaj Dominar to Ducati Diavel. Read in Malayalam.
Story first published: Friday, September 1, 2017, 13:16 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark