ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

Written By:

കസ്റ്റം ബൈക്ക് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ഏക നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റീര്‍ കസ്റ്റംസും, രജ്പുതാന കസ്റ്റംസും, ബോംബെ കസ്റ്റം വര്‍ക്ക്‌സുമെല്ലാം ഒരുക്കുന്ന ബുള്ളറ്റ് അവതാരങ്ങളെ ഇരു കൈയ്യും നീട്ടിയാണ് എന്‍ഫീല്‍ഡ് പ്രേമികള്‍ സ്വീകരിച്ച് പോരുന്നതും.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

എന്നാല്‍ പതിവ് ബുള്ളറ്റ് മോഡിഫിക്കേഷനുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു അവതാരം, വൈറ്റ് കോളര്‍ ബൈക്കിന്റെ ഗരാജില്‍ അടുത്തിടെ പിറവിയെടുത്തിരിക്കുകയാണ്.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടിയെ അടിസ്ഥാനപ്പെടുത്തിയുള്ള കസ്റ്റം കഫെ റേസറിനെ, 'സില്‍വര്‍ ബുള്ളറ്റ്' എന്നാണ് വൈറ്റ് കോളര്‍ ബൈക്ക് വിശേഷിപ്പിക്കുന്നത്.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

മോഡേണ്‍ ലുക്ക് നേടിയ റെട്രോ-സ്‌റ്റൈലിംഗാണ് സില്‍വര്‍ ബുള്ളറ്റിന്റെ പ്രധാന ഹൈലൈറ്റ്. കഫെ റേസര്‍ സ്റ്റൈലിംഗ് ഘടനയോട് നീതിപുലര്‍ത്തുന്നതാണ് സില്‍വര്‍ ബുള്ളറ്റിലെ മോഡേണ്‍ ബോഡി വര്‍ക്ക്.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

കാഴ്ചഭംഗിക്ക് ഒപ്പം മികച്ച എയറോഡൈനാമിക്‌സ് ലഭ്യമാക്കുന്ന കസ്റ്റം കഫെ റേസര്‍ ഫെയറിംഗും, ബാര്‍-എന്‍ഡ് മൗണ്ടഡ് റിയര്‍-വ്യൂ മിററുകളും കസ്റ്റം എന്‍ഫീല്‍ഡിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

Recommended Video - Watch Now!
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ബ്രഷ്ഡ് അലൂമിനിയം ബോഡി പാനലുകളാണ് സില്‍വര്‍ ബുള്ളറ്റിന് വൈറ്റ് കോളര്‍ ബൈക്ക് നല്‍കിയിരിക്കുന്നത്. സിംഗിള്‍ ലെതര്‍ സാഡിലും, ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പും റെട്രോ-സ്‌റ്റൈലിംഗിനെ എടുത്തുകാണിക്കുന്നു.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

മോട്ടോര്‍സൈക്കിളിന്റെ ഫ്രെയിമും, സൈഡ് പാനലുകളും, സ്വിംഗ് ആമും ബ്ലാക് തീമിലാണ് ഒരുങ്ങിയിട്ടുള്ളത്. സില്‍വര്‍ ബുള്ളറ്റില്‍ സാന്നിധ്യമറിയിക്കുന്ന അണ്ടര്‍സീറ്റ് എക്‌സ്‌ഹോസ്റ്റാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാകേന്ദ്രം.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകള്‍ക്ക് കീഴെ ഇടംപിടിച്ചിട്ടുള്ള എല്‍ഇഡി ലൈറ്റുകളാണ്, ടെയില്‍ ലാമ്പായും പ്രവര്‍ത്തിക്കുക. സില്‍വര്‍ ബുള്ളറ്റിന്റെ എഞ്ചിന്‍ ഫീച്ചറുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ വൈറ്റ് കോളര്‍ ബൈക്ക് ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

ഈ 'സില്‍വര്‍ ബുള്ളറ്റി'നോട് പ്രേമം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

29.1 bhp കരുത്തും 44 Nm Torque ഉം ഉത്പാദിപ്പിക്കുന്ന 535 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് സില്‍വര്‍ ബുള്ളറ്റില്‍ ഒരുങ്ങുന്നത്.

Source: Facebook

English summary
Royal Enfield Continental GT ‘Silver Bullet’ By White Collar Bike. Read in Malayalam.
Story first published: Thursday, September 28, 2017, 15:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark