TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഇന്ത്യയില് ഡയാവല് ഡീസല് ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു
ഇന്ത്യയില് ഡയാവല് ഡീസല് ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു. 21.72 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി ഡയാവല് ഡീസല് ലിമിറ്റഡ് എഡിഷന്റെ എക്സ്ഷോറൂം വില.
പ്രീമിയം ഫാഷന് ബ്രാന്ഡ്, ഡീസലുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഡ്യുക്കാട്ടി ഡയാവല് ഡീസല് ലിമിറ്റഡ് എഡിഷന് ഒരുങ്ങുന്നത്.
കേവലം 666 ലിമിറ്റഡ് എഡിഷന് ഡയാവല് ഡീസലുകളെയാണ് രാജ്യാന്തര തലത്തില് ഡ്യുക്കാട്ടി അണിനിരത്തിയിട്ടുള്ളത്. ഡീസല് ബ്രാന്ഡ് ക്രിയേറ്റീവ് ഡയറക്ടര് ആന്ഡ്രിയ റോസോയും, ഇറ്റലിയിലുള്ള ഡ്യുക്കാട്ടി ഡിസൈന് സെന്ററുമാണ് ലിമിറ്റഡ് എഡിഷന്റെ രൂപകല്പനയ്ക്ക് പിന്നില്.
വെല്ഡിംഗ് കാണത്തക്ക വിധത്തിലുള്ള ഹാന്ഡ്-ബ്രഷ്ഡ് സ്റ്റെയിന്ലെസ് സ്റ്റീല് സൂപ്പര് സ്ട്രക്ച്ചര്, റെഡ് എയര് ഇന്ടെയ്ക്ക് കവറുകള്, ബ്രെമ്പോ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകള്, 5 ചെയിന് ലിങ്കുകള്, എല്സിഡി ഡാഷ്ബോര്ഡ് എന്നിവ ലിമിറ്റഡ് എഡിഷന് മോഡലിന്റെ പ്രത്യേകതയാണ്.
എക്സ്ഹോസ്റ്റ് സിസ്റ്റമാണ് ലിമിറ്റഡ് എഡിഷന് ഡയാവലിന്റെ മറ്റൊരു വിശേഷം. ബ്ലാക് സിര്കോടെക് സെറാമിക് കോട്ടിങ്ങ് നേടിയ എക്സ്ഹോസ്റ്റ് സംവിധാനത്തില് മെഷീന് കട്ട് ബ്ലാക് സൈലന്സറുകളാണ് ഒരുങ്ങുന്നത്.
ടെസ്റ്റസ്ട്രെറ്റ 11 ഡിഗ്രി L-ട്വിന്, ലിക്വിഡ് കൂള്ഡ്, 1198.4 സിസി എഞ്ചിനാണ് ഡയാവല് ഡീസലില് ഡ്യുക്കാട്ടി നല്കുന്നത്. 150 bhp കരുത്തും 123 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര് എഞ്ചിന്.
ഡ്യുക്കാട്ടി സേഫ്റ്റി പാക്കിന്റെ പിന്തുണയോടുള്ള വിവിധ റൈഡിംഗ് മോഡുകളും മോഡലില് ഒരുങ്ങിയിട്ടുണ്ട്.
ഉത്സവകാലം മുന്നില് കണ്ടു കൊണ്ട് ഒരുപിടി ഓഫറുകളും, ഫിനാന്സ് സ്കീമുകളും, എക്സ്ചേഞ്ച് ഓഫറുകളും തെരഞ്ഞെടുത്ത മോഡലുകളില് ഡ്യുക്കാട്ടി ഇന്ത്യ ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുന്നുണ്ട്.