മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോയെ ഡ്യുക്കാറ്റി അവതരിപ്പിച്ചു

Written By:

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യൂക്കാറ്റി, 2017 മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവിലുള്ള മള്‍ട്ടിസ്ട്രാഡ ലൈനപ്പിലേക്കുള്ള ഡ്യൂക്കാറ്റിയുടെ അപ്‌ഡേഷനാണ് 2017 മള്‍ട്ടിസ്ട്രാഡ എന്‍ഡ്യൂറോ പ്രോ.

1198 സിസി വി-ട്വിന്‍ എഞ്ചിനിലാണ് പുതിയ മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോ എത്തുന്നത്. 152 bhp കരുത്തും 128 Nm torque ഉം ഏകുന്നതാണ് മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോ എഞ്ചിന്‍.

മാറ്റ്-എഫക്ട് സാന്‍ഡ് പെയിന്റ് സ്‌കീമിലാണ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടര്‍സൈക്കിള്‍ അവതരിക്കുന്നത്. കൂടാതെ ടാങ്ക് കവറില്‍ എന്‍ഡ്യൂറോ പ്രോയ്ക്ക് ലഭിച്ച ടെക്‌സ്ച്ചര്‍ ഫിനിഷ്, മോഡലിനെ സ്‌പോര്‍ടിയാക്കുന്നു. 

എഞ്ചിനും സബ്-ഫ്രെയിമിനും ബ്ലാക് ഷെയ്ഡാണ് ലഭിക്കുന്നതും. പിരെല്ലി സ്‌കോര്‍പിയോണ്‍ റാലി ടയറുകളാണ് എന്‍ഡ്യൂറോ പ്രോയില്‍ ഇടംനേടുന്നത്.

മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോയ്ക്കുള്ളത്, ഡ്യൂക്കാറ്റിയുടെ സ്‌കൈഹുക്ക് സസ്‌പെന്‍ഷന്‍ ഇവോയാണ്. ഡ്യൂക്കാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യൂക്കാറ്റി വീലി കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോയിലെ ഫീച്ചറുകള്‍.

ടൂറാടെക്കില്‍ നിന്നുള്ള ഡ്യൂക്കാറ്റി ബ്രഷ് ബാറും, ലോ വിന്‍ഡ്‌സ്‌ക്രീനും, ടെര്‍മിനോനിയുടെ ഡ്യുക്കാറ്റി പെര്‍ഫോര്‍മന്‍സ് എക്‌സ്‌ഹോസ്റ്റും മള്‍ട്ടിസ്ട്രാഡ പ്രോ ഫീച്ചറുകളാണ്. 

ഇതിന് പുറമെ ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുക്കാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റിയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഡ്യൂവല്‍-സ്‌പോര്‍ട് മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നു.

2017 ജൂലായ് മുതല്‍ രാജ്യാന്തര വിപണികളില്‍ ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോ സാന്നിധ്യമറിയിക്കും. അടുത്തിടെയാണ് മള്‍ട്ടിസ്ട്രാഡ 950 യെ ഡ്യുക്കാറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

അതേസമയം, മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ പ്രോയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഡ്യൂക്കാറ്റി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

കൂടുതല്‍... #ന്യൂ ലോഞ്ച്
English summary
Ducati Launches Multistrada 1200 Enduro Pro. Read in Malayalam.
Story first published: Wednesday, June 21, 2017, 20:29 [IST]
Please Wait while comments are loading...

Latest Photos