ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

Written By:

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയില്‍ എത്തി. 7.77 ലക്ഷം രൂപയിലാണ് ഡ്യുക്കാറ്റി 797 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ നെയ്ക്കഡ് നിരയിലേക്കുള്ള എന്‍ട്രി മോഡലാണ് മോണ്‍സ്റ്റര്‍ 797. 2016 ല്‍ മിലാനില്‍ വെച്ച് നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ആദ്യമായി മോണ്‍സ്റ്റര്‍ 797 നെ ഡ്യുക്കാറ്റി അവതരിപ്പിച്ചത്.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍-കൂള്‍ഡ് 803 സിസി L-ട്വിന്‍ എഞ്ചിനിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഒരുങ്ങിയിരിക്കുന്നത്. 8250 rpm ല്‍ 74 bhp കരുത്തും 5750 rpm ല്‍ 68.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഡ്യുക്കാറ്റി ലഭ്യമാക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

സിംഗിള്‍ പീസ് ട്യൂബുലാര്‍ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമിന് ഒപ്പം ട്വിന്‍-സ്പാര്‍ സ്വിങ്ങ് ആമും മോണ്‍സ്റ്റര്‍ 797 ന്റെ ഘടനയില്‍ ഇടംപിടിക്കുന്നു.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

43 mm കയാബ് യുഎസ്ഡി ഫോര്‍ക്കും, അഡ്ജസ്റ്റബിള്‍ സാഷ് മോണോ ഷോക്കുമാണ് യഥാക്രമം ഫ്രണ്ട്-റിയര്‍ എന്‍ഡുകളില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

4 പിസ്റ്റണ്‍ മോണോബ്ലോക് കാലിപറുകളോട് കൂടിയ ട്വിന്‍ 320 mm ബ്രെമ്പോ ബ്രേക്കുകളാണ് ഫ്രണ്ട് ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നതും. സിംഗിള്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപറോട് കൂടിയ സിംഗിള്‍ 245 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്കാണ് റിയര്‍ ടയറില്‍ ഇടംപിടിക്കുന്നു.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് ലഭ്യമായിരിക്കുന്നത്. പിരെല്ലി ഡയാബ്ലോ റോസോ II ടയറുകളില്‍ ഒരുങ്ങിയ 17 ഇഞ്ച് അലോയ് വീലുകളാണ് മോഡലില്‍ ഡ്യുക്കാറ്റി നല്‍കുന്നതും.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

മോണ്‍സ്റ്റര്‍ നിരയിലെ മറ്റ് മോഡലുകള്‍ക്ക് സമാനമായ ഡിസൈന്‍ തത്വമാണ് 797 ലും ഡ്യുക്കാറ്റി പിന്തുടര്‍ന്നിരിക്കുന്നത്. മോണ്‍സ്റ്റര്‍ 821 ലേതിന് സമാനമായ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനല്‍ മോണ്‍സ്റ്റര്‍ 797 ന് ലഭിക്കുന്നു.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, എല്‍ഇഡി ടെയില്‍ ലാമ്പുകളും 797 ഫീച്ചറുകളില്‍ ഉള്‍പ്പെടും. റെഡ്, സ്റ്റാര്‍ വൈറ്റ് സില്‍ക്ക്, സ്റ്റെല്‍ ബ്ലാക് നിറങ്ങളിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ലഭ്യമാകുന്നത്.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍ എത്തി; വില 7.77 ലക്ഷം രൂപ

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍, അപ്രീലിയ ഷിവര്‍ 900 മോഡലുകളോടാണ് വിപണിയില്‍ ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 എതിരിടുക.

കൂടുതല്‍... #ന്യൂ ലോഞ്ച് #new launch
English summary
Ducati Monster 797 Launched In India; Priced At Rs Rs. 7.77 Lakh. Read in Malayalam.
Story first published: Wednesday, June 14, 2017, 13:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark