ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

Written By:

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ അവതരിച്ചു. 12.60 ലക്ഷം രൂപ വിലയിലാണ് മള്‍ട്ടിസ്ട്രാഡയെ ഡ്യുക്കാറ്റി വിപണിയില്‍ എത്തിച്ചിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഡ്യുക്കാറ്റിയുടെ അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണി, മള്‍ട്ടിസ്ട്രാഡയിലേക്കുള്ള എന്‍ട്രിലെവല്‍ മോഡലാണ് മള്‍ട്ടിസ്ട്രാഡ 950. മിലാനില്‍ വെച്ച് നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് മള്‍ട്ടിസ്ട്രാഡ 950 യെ ഡ്യുക്കാറ്റി ആദ്യമായി അവതരിപ്പിച്ചത്.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

111.4 bhp കരുത്തും 96.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫ്യൂവല്‍-ഇഞ്ചക്ടഡ് 937 സിസി L-ട്വിന്‍ എഞ്ചിനിലാണ് മള്‍ട്ടിസ്ട്രാഡ 950 ഒരുങ്ങിയിരിക്കുന്നത്. 6 സ്പീജ് ഗിയര്‍ബോക്‌സിനെയാണ് മള്‍ട്ടിസ്ട്രാഡ 950 യില്‍ ഡ്യുക്കാറ്റി ലഭ്യമാക്കുന്നതും.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

സ്‌പോര്‍ട്, ടൂറിംഗ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാല് റൈഡിഡ് മോഡുകള്‍ മള്‍ട്ടിസ്ട്രാഡ 950 യില്‍ ഒരുങ്ങുന്നു.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ട്യൂബുലാര്‍ സ്റ്റീല്‍ ട്രെലിസ് ഫ്രെയിം ചാസി, കെവൈബി 48 mm യുഎസ്ഡി ഫോര്‍ക്ക്, ഫുള്ളി അഡ്ജസ്റ്റബിള്‍ സാഷ് മോണോ ഷോക്ക് യൂണിറ്റ് ഉള്‍പ്പെടുന്നതാണ് മള്‍ട്ടിസ്ട്രാഡ 950 യില്‍ ഡ്യുക്കാറ്റി ഒരുക്കുന്ന ഫീച്ചറുകള്‍.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ട്വിന്‍ 320 mm ബ്രെമ്പോ ബ്രേക്കുകള്‍ ഫ്രണ്ട് വീലില്‍ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുമ്പോള്‍, സിംഗിള്‍ 265 mm ബ്രെമ്പോ ഡിസ്‌കാണ് റിയര്‍ വീലില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് മള്‍ട്ടിസ്ട്രാഡ 950 യില്‍ എബിഎസ് ലഭ്യമാകുന്നത് എന്നതും ശ്രദ്ധേയം.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

പിരെല്ലി സ്‌കോര്‍പിയണ്‍ ട്രെയില്‍ II 120/70 R19 ടയറില്‍ ഒരുങ്ങിയ 19 ഇഞ്ച് അലോയ് വീല്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, റിയര്‍ എന്‍ഡില്‍ ഇടംപിടിക്കുന്നത് പിരെല്ലി സ്‌കോര്‍പിയണ്‍ ട്രെയില്‍ II 170/60 R17 ടയറില്‍ ഒരുങ്ങിയ 17 ഇഞ്ച് അലോയ് വീലാണ്.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

മള്‍ട്ടിസ്ട്രാഡ 1200 ന് സമാനമായ രൂപഘടനയാണ് മള്‍ട്ടിസ്ട്രാഡ 950 യ്ക്കുമുള്ളത്.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് ഡിസൈനും, സ്വിംഗ് ആമും മള്‍ട്ടിസ്ട്രാഡ 950 യെ ശ്രദ്ധേയമാക്കുന്നു. പുതിയ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനലാണ് മള്‍ടിസ്ട്രാഡ 950 യില്‍ ഡ്യുക്കാറ്റി ഒരുക്കിയിരിക്കുന്നത്.

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ട്രയംഫ് ടൈഗര്‍ 800, അപ്രീലിയ ഡൊര്‍സൊഡുറോ 900 എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 950 യുടെ എതിരാളികള്‍.

കൂടുതല്‍... #ന്യൂ ലോഞ്ച് #new launch
English summary
Ducati Multistrada 950 Launched In India; Priced At Rs 12.60 Lakh. Read in Malayalam.
Story first published: Wednesday, June 14, 2017, 19:19 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark