സൂപ്പര്‍സ്‌പോര്‍ടുമായി ഡ്യുക്കാട്ടി ഇന്ത്യയില്‍; വില 12.08 ലക്ഷം രൂപ
സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് സൂപ്പര്‍ബൈക്കുകളുമായി ഡ്യൂക്കാട്ടി ഇന്ത്യയില്‍. 12.08 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് സൂപ്പര്‍സ്‌പോര്‍ടിനെ ഡ്യുക്കാട്ടി അവതരിപ്പിച്ചിരിക്കുന്നത്. 13.39 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി സൂപ്പര്‍സ്‌പോര്‍ട് എസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

937 സിസി ടെസ്റ്റസ്‌ട്രെറ്റ 11 L-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് സൂപ്പര്‍സ്‌പോര്‍ടിന്റെ പവര്‍ഹൗസ്. 110 bhp കരുത്തും 93 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഹൈപ്പര്‍മോട്ടാര്‍ഡ് 939 ലും, മള്‍ട്ടിസ്ട്രാഡ 950 യിലും ഇതേ എഞ്ചിനെയാണ് ഡ്യക്കാട്ടി നല്‍കിയിട്ടുള്ളതും. റൈഡര്‍ക്ക് പിന്തുണയേകുന്ന ഒരുപിടി ഇലക്ട്രോണിക് ഫീച്ചറുകളാണ് സൂപ്പര്‍സ്‌പോര്‍ടിന്റെ പ്രധാന വിശേഷം.

സ്‌പോര്‍ട്, ടൂറിംഗ്, അര്‍ബന്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകളാണ് സൂപ്പര്‍സ്‌പോര്‍ടില്‍ ഒരുങ്ങുന്നത്. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, എബിഎസ്, ഡിടിസി പിന്തുണയും മോട്ടോര്‍സൈക്കിളിലുണ്ട്.

ബോഷ് 9MP എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന ഡ്യുക്കാട്ടി സേഫ്റ്റി പാക്കാണ് മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നത്. സിംഗിള്‍ സൈഡഡ് അലൂമിനിയം സ്വിംഗ് ആമാണ് സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നത്.
Recommended Video


ഫ്രണ്ട് എന്‍ഡില്‍ ട്വിന്‍ 320 mm ഡിസ്‌കും, റിയര്‍ എന്‍ഡില്‍ സിംഗിള്‍ 245 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്നതും. ഫുള്ളി അഡ്ജസ്റ്റബിള്‍ ഓലിന്‍സ് സസ്‌പെന്‍ഷന്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് അപ്/ഡൗണ്‍ സിസ്റ്റം, റേസ് ടെക്‌നോളജി, റിയര്‍ സീറ്റ് കവര്‍ എന്നിങ്ങനെ നീളുന്നതാണ് സൂപ്പര്‍സ്‌പോര്‍ട് എസിന്റെ വിശേഷങ്ങള്‍.

സൂപ്പര്‍സ്‌പോര്‍ടില്‍ ആക്‌സസറിയായാണ് ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റും, റിയര്‍ സീറ്റ് കവറും ലഭ്യമാവുന്നത്. ഇന്ത്യയില്‍ ഉടനീളമുള്ള ഏഴ് ഡീലര്‍ഷിപ്പുകളില്‍ നിന്നും സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോട്ടോര്‍സൈക്കിളുകളുടെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു കഴിഞ്ഞു.

കവാസാക്കി നിഞ്ച 1000, സുസൂക്കി GSX-S1000F മോട്ടോര്‍സൈക്കിളുകളാണ് ഡ്യുക്കാട്ടി സൂപ്പര്‍സ്‌പോര്‍ടിന്റെ എതിരാളികള്‍.


Click it and Unblock the Notifications








