കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

Written By:

2018 സിബിആര്‍ 1000RR ഫയര്‍ബ്ലേഡ്, 2018 ഗോള്‍ഡ്‌വിംഗ് മോഡലുകളെ അടുത്ത വര്‍ഷം ആരംഭത്തോടെ ഇന്ത്യയില്‍ ഹോണ്ട അവതരിപ്പിക്കും. ഹൈ-പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകളില്‍ ഹോണ്ടയുടെ മുഖമുദ്രയാണ് സിബിആര്‍ നിര. അതേസമയം, അത്യാഢംബര മോട്ടോര്‍സൈക്കിളകള്‍ക്കുള്ള ഹോണ്ടയുടെ ഉത്തരമാണ് ഗോള്‍ഡ്‌വിംഗ് സീരിസ്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

2017 നവംബറോടെ ഇരു 2018 മോഡലുകളും രാജ്യാന്തര വിപണിയില്‍ എത്തുമെന്നും 2018 ജനുവരിയോടെ മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നും വൃത്തങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്കിനോട് വ്യക്തമാക്കി.

Recommended Video - Watch Now!
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

മുന്‍മോഡലുകളില്‍ നിന്നും അടിമുടി മാറിയാണ് ഇരു ഫ്‌ളാഗ്ഷിപ്പ് മോഡലുകളെയും ഹോണ്ട അണിനിരത്തുകയെന്നാണ് സൂചന.

ഹോണ്ട ഗോള്‍ഡ്‌വിംഗ്

ഹാര്‍ലി ഡേവിഡ്‌സണ്‍ സിവിഒ ലിമിറ്റഡ്, ഇന്ത്യന്‍ റോഡ്മാസ്റ്ററുകളോട് കിടപിടിക്കുന്നതാണ് ഹോണ്ട ഗോള്‍ഡ്‌വിംഗ്. എഞ്ചിന്‍ കരുത്തില്‍ ഗോള്‍ഡ്‌വിംഗ് എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിച്ചിട്ടുള്ള ഏറ്റവും വലിയ എഞ്ചിനുകളില്‍ ഒന്നാണ് ഗോള്‍ഡ് വിംഗില്‍ ഒരുങ്ങുന്നത്. 117 bhp കരുത്തും 167 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1832 സിസി ഫ്‌ളാറ്റ് സിക്‌സ്-സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഗോള്‍ഡ്‌വിംഗിന്റെ കരുത്ത്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാകുന്നതും. ക്രൂയിസര്‍ പരിവേഷത്തില്‍ എത്തുന്നതിനാല്‍, ഗിയര്‍ബോക്‌സില്‍ ഓവര്‍ഡ്രൈവ് റേഷ്യോ ഒരുങ്ങുന്നു.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

അതുപോലെ മോഡലിന്റെ 362 കിലോഗ്രാം എന്ന കനത്ത ഭാരത്തിന്റെ പശ്ചാത്തലത്തില്‍, ഇലക്ട്രിക് റിവേഴ്‌സ് സിസ്റ്റവും ഹോണ്ട നല്‍കുന്നു.

അത്യാധുനിക വേര്‍ഷനില്‍ എത്തുന്ന എഞ്ചിനില്‍ ഇനിയും ഒരു അപ്‌ഡേറ്റ ഹോണ്ട നല്‍കണമെന്നില്ല.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

എന്നാല്‍ 2018 എഡിഷനില്‍ കരുത്തും ടോര്‍ഖും രണ്ട് ശതമാനത്തോളം ഹോണ്ട വര്‍ധിപ്പിച്ചേക്കും. പുതിയ ഡിസൈനാകും ഹോണ്ട ഗോള്‍ഡ് വിംഗിന്റെ ഹൈലൈറ്റ്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

ഹോണ്ട സിബിആര്‍ 1000RR

മികച്ച പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകളില്‍ ഹോണ്ട സിബിആര്‍ 1000RR ന് എന്നും പ്രത്യേക പരിഗണന ലഭിക്കാറുണ്ട്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

എന്നാല്‍ പെര്‍ഫോര്‍മന്‍സ് ശ്രേണിയിലേക്ക് മത്സരം കടുത്തതോടെ സിബിആറിന് പ്രതിരോധം തീര്‍ക്കുകയാണ് 2018 സിബിആര്‍ 1000RR ലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

യമഹ YZF R1 M, കവാസാക്കി ZX 10R മോഡലുകളാണ് സിബിആര്‍ 1000RR ഫയര്‍ബ്ലേഡിന്റെ എതിരാളികള്‍. ഡിസൈനിന്റെ കാര്യത്തിലാണ് സിബിആര്‍ 1000RR ഫയര്‍ബ്ലേഡ് എതിരാളികള്‍ക്ക് മുന്നില്‍ പിന്നോക്കം പോകുന്നത്.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

അതിനാല്‍ 2018 എഡിഷനില്‍ ഈ പ്രശ്‌നമാകും ഹോണ്ട ആദ്യം പരിഹരിക്കുക.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

ഫ്രണ്ട് ഫെയറിംഗിനുള്ളില്‍ ഇടംപിടിക്കുന്ന ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാകും 2018 എഡിഷനില്‍ ഒരുങ്ങുക. പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തില്‍, 180 bhp കരുത്തിലാകും 2018 ഹോണ്ട സിബിആര്‍ 1000RR വന്നെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കരുത്ത് കാട്ടാന്‍ ഹോണ്ട; സിബിആര്‍ 1000RR, ഗോള്‍ഡ്‌വിംഗ് മോഡലുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍

നിലവിലെ മോഡലില്‍ നിന്നും കേവലം 5 bhp കരുത്ത് മാത്രമാകുമോ മോഡലില്‍ ഹോണ്ട നല്‍കുകയെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

കൂടുതല്‍... #ഹോണ്ട
English summary
Exclusive: 2018 Honda CBR 1000RR and 2018 Honda Goldwing Launch Dates Revealed. Read in Malayalam.
Story first published: Saturday, July 29, 2017, 18:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark