കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

Written By:

റോയല്‍ എന്‍ഫീല്‍ഡിനെ ആനയായി ഉപമിച്ച ബജാജിന്റെ പരസ്യം രാജ്യത്തെ ഒട്ടുമിക്ക മോട്ടോര്‍സൈക്കിള്‍ പ്രേമികളെയും ഒന്ന് ചൊടിപ്പിച്ചു. പട്ടിയും പൂച്ചയും പുലിയും എത്ര ആഞ്ഞുപിടിച്ചാലും തലയെടുപ്പുള്ള കൊമ്പനോളം വരില്ലെന്ന് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ തിരിച്ചടിച്ചതും സോഷ്യല്‍ മീഡിയ കണ്ടു.

To Follow DriveSpark On Facebook, Click The Like Button
കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതാപം വിളിച്ചോതിയ പല പോസ്റ്റുകളും അഭിപ്രായങ്ങളും ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായി. അതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്റെ കുറവുകള്‍ എണ്ണിപ്പറഞ്ഞ് വാദിച്ചവരുടെ എണ്ണവും കുറവല്ല.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

ഇത് രണ്ടിലും പെടാത്ത ചിലരുണ്ട്. "ഈ റോയല്‍ എന്‍ഫീല്‍ഡ് ഇത്രയ്ക്ക് വല്യ സംഭവമാണോ?" - കാഴ്ചക്കാരായി നില്‍ക്കുന്നവരുടെ ചിന്ത ഇതാകാം. എന്നാല്‍ പിന്നെ റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ പരിശോധിക്കാം.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ച് പറഞ്ഞു വരുമ്പോൾ, ആദ്യം ചരിത്രത്തില്‍ നിന്നും തുടങ്ങേണ്ടത് അനിവാര്യമാണ്. 1890 ല്‍ സ്ഥാപിതമായ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും, 1901 ലാണ് ആദ്യ മോട്ടോര്‍സൈക്കിള്‍ പുറത്തിറങ്ങുന്നത്.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

1967 വരെ വോര്‍ക്കസ്റ്റര്‍ഷെയറിലെ റെഡിച്ച് ഫാക്ടറിയില്‍ നിന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഉത്പാദിപ്പിച്ചിരുന്നതും. 1970 ലാണ് റോയല്‍ എന്‍ഫീല്‍ഡ് അവസാനമായി മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചത്. കഥ തീര്‍ന്നോ? ഇല്ല!

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

ഇംഗ്ലീഷ് അധ്യായത്തിന് സമാന്തരമായി ഇന്ത്യയിലും റോയല്‍ എന്‍ഫീല്‍ഡ് വേരുറപ്പിക്കുകയായിരുന്നു. 1956 ല്‍ റോയല്‍ എന്‍ഫീല്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ട ഇന്ത്യ, ഇംഗ്ലണ്ടില്‍ നിന്നുമുള്ള മോട്ടോര്‍സൈക്കിളുകളെ രാജ്യത്ത് അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചു.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

1962 ഓടെ ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിച്ച് എന്‍ഫീല്‍ഡ് ഇന്ത്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെ നിര്‍മ്മിച്ച് തുടങ്ങി. ഇതേ കാലയളവില്‍ ഇംഗ്ലണ്ട് കമ്പനിക്ക് കാലിടറിയപ്പോള്‍, ഇന്ത്യന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ തകര്‍ത്ത് മുന്നേറുകയായിരുന്നു.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

1995 ലാണ് റോയല്‍ എന്‍ഫീല്‍ഡിനെ ഇന്ത്യന്‍ മണിലേക്ക് ഐഷര്‍ മോട്ടോര്‍സ് പൂര്‍ണമായും പറിച്ച് നട്ടത്. ഇനി എന്‍ഫീല്‍ഡിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ പരിശോധിക്കാം-

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

1. ആയുധ നിര്‍മ്മാണത്തിലുള്ള വൈദഗ്ധ്യമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലോഗോയും മുദ്രാവാക്യവും ചൂണ്ടിക്കാടുന്നത്. യഥാര്‍ത്ഥ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയില്‍ ഇടംപിടിച്ചിരുന്നത് പീരങ്കിയാണ്. 'തോക്ക് പോലെ നിര്‍മ്മിച്ചത്, വെടിയുണ്ട പോലെ ചീറിപായുന്നത്' - ലോഗോയ്ക്ക് താഴെയുള്ള റോയല്‍ എന്‍ഫീല്‍ഡ് നൽകിയ മുദ്രാവാക്യമാണിത്.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

2. 1912 ലാണ് സൈഡ് കാറോട് കൂടിയ ആദ്യ മോട്ടോര്‍സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന് പ്രചാരം വര്‍ധിപ്പിച്ചതില്‍ സൈഡ് കാറോട് കൂടിയ റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡല്‍ 180 നിര്‍ണായക പങ്കുവഹിച്ചു.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

1914 ല്‍, ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികാവശ്യങ്ങള്‍ക്ക് പര്യാപ്തമായ മോട്ടോര്‍സൈക്കിളുകളെയും റോയല്‍ എന്‍ഫീല്‍ഡ് നല്‍കി.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

യുദ്ധ വിഭാഗങ്ങള്‍ക്ക് മോട്ടോര്‍സൈക്കിളുകളെ ലഭ്യമാക്കാന്‍ ബ്രിട്ടീഷ്, റഷ്യന്‍ സര്‍ക്കാരുകള്‍ റോയല്‍ എന്‍ഫീല്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് വിക്കേഴ്‌സ് മെഷീന്‍ ഗണിനെ ഉള്‍ക്കൊള്ളാവുന്ന പ്രത്യേക സൈഡ് കാറിനെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

3. 1931 ല്‍ അവതരിച്ച ഫോര്‍-സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളാണ് ബുള്ളറ്റിന്റെ ആദ്യ രൂപം. 350 സിസി, 500 സിസി വേര്‍ഷനുകളില്‍ ലഭ്യമായിരുന്ന മോഡലിനെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ പൂര്‍ണമായും വാങ്ങി എന്നതും ചരിത്രം.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

4. മണിക്കൂറില്‍ 140 കിലോമീറ്ററാണ് ബുള്ളറ്റിന്റെ ടോപ്‌സ്പീഡ്.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

5. 1984 മുതല്‍, ഇന്ത്യയില്‍ നിന്നും ജന്മനാടായ ഇംഗ്ലണ്ടിലേക്ക് റോയല്‍ എന്‍ഫീല്‍ഡുകളുടെ കയറ്റുമതി ആരംഭിച്ചു.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

6. 1990 ല്‍ ടൊറസ് എന്ന ഡീസല്‍ മോട്ടോര്‍സൈക്കിളിനെ എന്‍ഫീല്‍ഡ് ഇന്ത്യ അവതരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ടൊറസ് പരാജയപ്പെട്ടു.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

2002 ല്‍ ടൊറസിന്റെ ഉത്പാദനം കമ്പനി പൂര്‍ണമായും നിര്‍ത്തി. ഇന്ന് ക്ലാസിക് ബൈക്കുകള്‍ക്ക് ഇടയിലെ താരമാണ് ടൊറസ്.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

7. 1994 ലാണ് എന്‍ഫീല്‍ഡ് ഇന്ത്യ, ഔദ്യോഗികമായി റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡ് നാമം സ്വീകരിച്ചത്.

കേട്ടറിവിനെക്കാള്‍ വലുതാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സത്യം; അറിഞ്ഞിരിക്കേണ്ട ചിലത്

8. നിലവില്‍ 42 രാജ്യങ്ങളിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ കയറ്റുമതി ചെയ്യപ്പെടുന്നത്. അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, അര്‍ജന്റീന ഉള്‍പ്പെടുന്ന രാജ്യങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡുകളെ ഇറക്കുമതി ചെയ്യുന്നതും.

English summary
Things You Didn’t Know About Royal Enfield. Read in Malayalam.
Story first published: Friday, August 18, 2017, 14:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark