ജിഎസ്ടി എഫക്ട്; ഹോണ്ട സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും വില കുറയും
ജൂലായ് ഒന്ന് മുതല്‍ ചരക്ക് സേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍ വരും. ജിഎസ്ടി പശ്ചാത്തലത്തില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകള്‍ക്ക് വില കൂടുമെന്നതും വ്യക്തമാണ്. എന്നാല്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വില കുറയുമോ?

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌കൂട്ടര്‍ ആക്ടിവ ഉള്‍പ്പെടെ ഹോണ്ട നിരയിലെ മോട്ടോര്‍സൈക്കിളുകള്‍ക്ക് വിലകുറയും. 350 സിസി ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള മോഡലുകളുടെ വില ഹോണ്ട കുറയ്ക്കും.

ടൂവീലറുകളില്‍ 3 മുതല്‍ 5 ശതമാനം വരെയാണ് ഹോണ്ട കുറയ്ക്കുക.

അതേസമയം, ഹോണ്ട നിരയിലെ CBR 650F, CBR 1000RR, പുതുതായി എത്തിയ ആഫ്രിക്ക ട്വിന്‍ മോഡലുകള്‍ക്ക് വിലയേറും.

സംസ്ഥാനങ്ങളെയും മോഡലുകളെയും ആശ്രയിച്ച് വിലക്കുറവില്‍ നേരിയ വ്യത്യാസങ്ങളുണ്ടാകുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ പറഞ്ഞു.

ജൂലായ് ഒന്ന് മുതല്‍ ഹോണ്ട മോട്ടോര്‍സൈക്കിളുകളില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തുമെന്ന് സൂചിപ്പിച്ച ഗുലേറിയ, ജിഎസ്ടിയുടെ എല്ലാ ആനുകൂല്യവും ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.

ജിഎസ്ടി നിരക്കുകള്‍ ജനപ്രിയ മോഡലുകളായ ഹോണ്ട ആക്ടിവ, ഹോണ്ട യുണിക്കോണുകളുടെ വില്‍പനയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


Click it and Unblock the Notifications