മോട്ടോസൈക്കിളുകളുടെ വില ഹാര്‍ലി വെട്ടിക്കുറച്ചു; 2.5 ലക്ഷം രൂപ വരെ വിലക്കുറവ്

By Dijo Jackson

മോഡലുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു. ഹാര്‍ലി നിരയിലെ ഫാറ്റ്‌ബോയ്, ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് മോഡലുകളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്.

മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

പുതുക്കിയ വില പ്രകാരം 14,99,990 രൂപയാണ് ഫാറ്റ്‌ബോയുടെ എക്‌സ്‌ഷോറൂം വില. അതേസമയം 15,99,990 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇനി ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് ലഭ്യമാവുക.

മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

നേരത്തെ ഫാറ്റ്‌ബോയ്, സോഫ്‌ടെയില്‍ ക്ലാസിക് മോഡലുകള്‍ യഥാക്രമം 17.01 ലക്ഷം രൂപ, 18.50 ലക്ഷം രൂപ പ്രൈസ് ടാഗിലായിരുന്നു ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചിരുന്നത്.

മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഫാറ്റ്‌ബോയ്, സോഫ്‌ടെയില്‍ ക്ലാസിക് മോഡലുകളുടെ 2017 പതിപ്പുകളില്‍ മാത്രമാണ് പുതുക്കിയ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇതിന് പുറമെ ബുള്ളറ്റ് ഇഎംഐ എന്ന പുതിയ ഫിനാന്‍സ് സ്‌കീമും ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഇഎംഐ പദ്ധതിയ്ക്ക് കീഴില്‍ പ്രതിമാസം 14,999 രൂപ അടവില്‍ ഉപഭോക്താക്കള്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയിയെ സ്വന്തമാക്കാം.

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

15,999 രൂപ പ്രതിമാസ ഇഎംഐ അടവാണ് സോഫ്‌ടെയില്‍ ക്ലാസിക്കിന് മേല്‍ നിലകൊള്ളുന്നത്.

അടുത്തകാലത്തായി വില്‍പനയില്‍ നേരിടുന്ന തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ നീക്കം.

മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യന്‍ ക്രൂയിസര്‍ ശ്രേണിയില്‍ കൈയ്യടക്കിയിരുന്ന ആധിപത്യം തിരികെ നേടാന്‍ പുതിയ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍.

More from DriveSpark

Article Published On: Saturday, September 9, 2017, 13:13 [IST]
English summary
Harley-Davidson Fat Boy And Heritage Softail Classic Prices Slashed In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X