i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

മൂന്ന് ഡ്യൂവല്‍ കളര്‍ ഓപ്ഷനുകളിലാണ് എച്ച്എഫ് ഡീലക്‌സ് i3S ലഭ്യമാകുന്നത്.

By Dijo Jackson

ഹീറോ എച്ച്എഫ് ഡീലക്‌സ് i3S ഇന്ത്യയില്‍ അവതരിച്ചു. 46630 രൂപ വിലയിലാണ് എച്ച്എഫ് ഡീലക്‌സ് i3S ഷോറൂമുകളില്‍ എത്തുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

മുഴുവന്‍ മോഡലുകളെയും സ്റ്റാര്‍ട്ട്-സ്‌റ്റോപ് സംവിധാനമായ i3S ടെക്‌നോളജിയില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഹീറോ മോട്ടോകോര്‍പ്. രണ്ട് വേരിയന്റുകളിയാണ് എച്ച്എഫ് ഡീലക്‌സ് i3S ലഭ്യമാകുന്നത്.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

സ്‌പോക്ക് വീലിലും കിക്ക് സ്റ്റാര്‍ട്ടിലും ഒരുങ്ങുന്നതാണ് ആദ്യ വേരിയന്റ്. എച്ച്എഫ് ഡീലക്‌സ് i3S ന്റെ രണ്ടാം വേരിയന്റില്‍ അലോയ് വീലും സെല്‍ഫ്-സ്റ്റാര്‍ട്ടും ഉള്‍പ്പെടുന്നു.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

ട്രാഫിക്ക് സിഗ്‌നലുകളിലും മറ്റും ബൈക്ക് ഏറെ നേരം നിര്‍ത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് i3S ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്. ന്യൂട്രല്‍ ഗിയറിലുള്ള ബൈക്കിന്റെ എഞ്ചിന്‍ ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ i3S ടെക്‌നോളജി മുഖേന ഓഫാകും.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

തുടര്‍ന്ന് ക്ലച്ച് അമര്‍ത്തുന്നതോടെ ബൈക്ക് സ്റ്റാര്‍ട്ടാവുകയും ചെയ്യും. ഹീറോ മോഡലുകളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ i3S ടെക്‌നോളജിയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് കമ്പനി വാദിക്കുന്നു.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

i3S ടെക്‌നോളജിക്ക് പുറമെ, പുതിയ ഗ്രാഫിക്‌സ് വര്‍ക്കുകളും ഹീറോ എച്ച്എഫ് ഡീലക്‌സിനെ ശ്രദ്ധേയമാക്കുന്നു. മൂന്ന് ഡ്യൂവല്‍ കളര്‍ ഓപ്ഷനുകളിലാണ് എച്ച്എഫ് ഡീലക്‌സ് i3S ലഭ്യമാകുന്നത്. ബ്ലാക്-ബ്ലു, ബ്ലാക്-റെഡ്, ബ്ലാക്-പര്‍പ്പിള്‍ എന്നിങ്ങനെയാണ് കമ്പനി നല്‍കുന്ന നിറഭേദങ്ങള്‍.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

അതേസമയം, പുതിയ എച്ച്എഫ് ഡീലക്‌സ് i3S ന്റെ ഇന്ധനക്ഷമതയില്‍ ഹീറോ മോട്ടോകോര്‍പ് ഔദ്യോഗിക പ്രസ്തവാനകള്‍ നല്‍കിയിട്ടില്ല. എച്ച്എഫ് ഡീലക്‌സിന്റെ മുന്‍മോഡലുകളില്‍ 88.5 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാണ് ഹീറോ നല്‍കുന്നത്.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

i3S ടെക്‌നോളജിയില്‍ ഒരുങ്ങിയ പുതിയ മോഡലിലും സമാനമായ ഇന്ധനമക്ഷമതയാകും ഹീറോ ഉറപ്പ് നല്‍കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

എഞ്ചിനില്‍ ഏറെ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ എച്ച്എഫ് ഡീലക്‌സ് i3S ഒരുങ്ങുന്നത്. 97.2 സിസി എഞ്ചിനിലാണ് മോഡലിനെ ഹീറോ അണിനിരത്തുന്നത്. 8.24 bhp കരുത്തും 8.05 Nm torque ഉം ഏകുന്നതാണ് എച്ച്എഫ് ഡീലക്‌സിന്റെ എഞ്ചിന്‍.

i3S ടെക്‌നോളജിയില്‍ ഒരുങ്ങി ഹീറോ എച്ച്എഫ് ഡീലക്‌സ്; 46630 രൂപയ്ക്ക് സ്വന്തമാക്കാം

4 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ഹീറോ ബന്ധപ്പെടുത്തിയിരിക്കുന്നത്. മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന ഹീറോ എച്ച്എഫ് ഡീലക്‌സ് i3S ല്‍ ഓട്ടോ ഹെഡ്‌ലാമ്പും ഇടം പിടിക്കുന്നു.

More from DriveSpark

Article Published On: Monday, May 22, 2017, 9:26 [IST]
English summary
Hero HF Deluxe i3S Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X