പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

Written By:

ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളിലൊരാളായ ഹീറോ മോട്ടോർകോപ്പ് തങ്ങളുടെ പ്രശസ്ത മോഡൽ മാസ്ട്രോ പിൻവലിക്കുന്നു. ഇന്ത്യയിൽ മികച്ച പ്രതികരണത്തോടെ തുടർന്നൊരു മോഡലായിരുന്നു മാസ്ട്രോ. ഒരു വർഷം മുൻപായിരുന്നു പുതുക്കിയ പതിപ്പായ മാസ്ട്രോ എഡ്ജിനെ വിപണിയിലെത്തിച്ചത്. മികച്ച വില്പന ലഭിച്ചിരുന്നില്ലെങ്കിലും പഴയ മോഡൽ മാസ്ട്രോയും വിപണിയിൽ തുടർന്നിരുന്നു.

To Follow DriveSpark On Facebook, Click The Like Button
പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

പഴയ മാസ്ട്രോ പിൻവലിക്കുന്നു എന്ന കുറെ അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ പ്രോഡക്ട് ലിസ്റ്റിൽ നിന്നു തന്നെ പഴയ മാസ്ട്രോ ഒഴിവാക്കിക്കൊണ്ടുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് ഹീറോ.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

എന്നാൽ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുംവരെ ഡീലർഷിപ്പുകളിൽ പഴയ മാസ്ട്രോയുടെ വില്പന തുടരുന്നതായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

ആധുനിക സംവിധാനങ്ങളുള്ള പുതുപുത്തൻ സ്കൂട്ടറുകളെ അവതരിപ്പിക്കുന്നതിനുവേണ്ടി ഹീറോ നിലവിലുള്ള പല മോഡലുകളേയും പിൻവലിച്ചേക്കാം എന്നുള്ള സൂചനയാണ് നൽകിയിരിക്കുന്നത്.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

തികച്ചും നൂതനമായ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി മുൻമോഡലിനേക്കാളും എന്തുകൊണ്ടും മികവുറ്റ രീതിയിൽ നിർമാണം നടത്തിയിട്ടുള്ളൊരു മോഡലാണ് മാസ്ട്രോ എഡ്ജ്.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

അതുകൊണ്ട് തന്നെ പഴയ മാസ്ട്രോയെക്കാളും ആയിരം രൂപ കൂടതലാണ് ഈ മോഡലിനുള്ളത്. ആധുനികവൽക്കരിക്കപ്പെട്ട കൂടുതൽ മോഡലുകൾ വിപണിയിലെത്തുന്നതോടെ പഴയ പല മോഡലുകളും നിരത്തിൽ നിന്നും പിൻവാങ്ങുന്നതായിരിക്കും.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

പുതുതായി വികസിപ്പിച്ച 110സിസി എൻജിനാണ് മാസ്ട്രോ എഡ്ജിന് കരുത്തേകുന്നത്. 8.2ബിഎച്ച്പിയും 8.3എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

എക്സ്റ്റേണൽ ഫ്യുവൽ ക്യാപ്പ്, 12 ഇഞ്ച് ഫ്രണ്ട് വീൽ, ഡിജിറ്റൽ അനലോഗ് ക്ലസ്റ്റർ, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, എൻജിൻ ഇമ്മോബലൈസർ എന്നീ സവിശേഷതകളും മാസ്ട്രോ എഡ്ജിലുണ്ട്.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

എൽഎക്സ്, വിഎക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് മാസ്ട്രോ എഡ്ജ് ലഭ്യമായിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 49,930രൂപയ്ക്ക് എൽഎക്സും, 51,380രൂപാ വിലയിൽ വിഎക്സും വിപണിയിൽ ലഭ്യമാണ്.

പ്രശസ്ത ഹീറോ മാസ്ട്രോയ്ക്ക് വിട!!!

പുതിയ സാങ്കേതികതകൾ ഉൾപ്പെടുത്തിയിട്ടുള്ള മാസ്ട്രോ എഡ്ജിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും പഴയ മാസ്ട്രോ വില്പനയിൽ ഇടിവുനേരിട്ടതിനാലുമാണ് മാസ്ട്രോ പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.

  
കൂടുതല്‍... #ഹീറോ #hero
English summary
Hero MotoCorp Discontinues The Maestro From Its Product Portfolio
Story first published: Tuesday, January 3, 2017, 11:10 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark