ജിഎസ്ടി; ആക്ടിവ, ഡിയോകളുടെ വില ഹോണ്ട കുറച്ചു

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതി, വാഹന വിപണിയില്‍ ടൂവീലറുകളുടെ വില കുറയ്ക്കുന്നതിന് വഴിതെളിച്ചിരിക്കുകയാണ്. 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ടൂവീലറുകളില്‍ 28 ശതമാനം ജിഎസ്ടി നിരക്കാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ജിഎസ്ടി; ആക്ടിവ, ഡിയോകളുടെ വില ഹോണ്ട കുറച്ചു

തത്ഫലമായി ഇന്ത്യന്‍ ടൂവീലര്‍ വിപണിയിലെ താരം, ഹോണ്ട ആക്ടിവയുടെ വിലയും കുറഞ്ഞിരിക്കുകയാണ്. ഹോണ്ട ആക്ടിവ 4G യുടെ വിലയില്‍ 442 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50730 രൂപ വിലയിലാണ് ഇനി ആക്ടിവ 4G ലഭ്യമാവുക (ദില്ലി എക്‌സ്‌ഷോറൂം വില).

ജിഎസ്ടി; ആക്ടിവ, ഡിയോകളുടെ വില ഹോണ്ട കുറച്ചു

443 രൂപ വിലക്കിഴിവ് നേടിയ ആക്ടിവ 125, ഇനി മുതല്‍ 61361 രൂപ വിലയിലാണ് സാന്നിധ്യമറിയിക്കുക (ദില്ലി എക്‌സ്‌ഷോറൂം വില).

ജിഎസ്ടി; ആക്ടിവ, ഡിയോകളുടെ വില ഹോണ്ട കുറച്ചു

സമാനമായി ഡിയോയില്‍ 328 രൂപ വിലക്കുറവാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. അതിനാല്‍, 49239 രൂപ വിലയിലാണ് ഹോണ്ട ഡിയോ ഇനി ലഭ്യമാവുക (ദില്ലി എക്‌സ്‌ഷോറൂം വില).

ജിഎസ്ടി; ആക്ടിവ, ഡിയോകളുടെ വില ഹോണ്ട കുറച്ചു

8 bhp കരുത്തേകുന്ന 109.19 സിസി എഞ്ചിനില്‍ ആക്ടിവ 4G എത്തുമ്പോള്‍, 8.5 bhp കരുത്തേകുന്ന 124.9 സിസി എഞ്ചിനിലാണ് ആക്ടിവ 125 അണിനിരക്കുന്നത്.

കൂടുതല്‍... #ഹോണ്ട
English summary
Honda Activa Prices Drop Post GST. Read in Malayalam.
Story first published: Monday, July 3, 2017, 13:23 [IST]
Please Wait while comments are loading...

Latest Photos