പുത്തനൊരു അഡ്വഞ്ചർ ടൂററുമായി ഹോണ്ട ഇന്ത്യയിലേക്ക്...
ഹോണ്ടയുടെ പുതിയ അഡ്വഞ്ചർ ടൂറർ സിആർഎഫ്1000എൽ ആഫ്രിക്ക ട്വിൻ 2017 ജൂലൈയോടുകൂടി ഇന്ത്യയിലെത്തും.
ഹോണ്ട പുതിയ അഡ്വഞ്ചർ ടൂററുമായി ഇന്ത്യയിലെത്തുന്നു. സിആർഎഫ്1000എൽ ആഫ്രിക്ക ട്വിൻ എന്ന പേരിലെത്തുന്ന ബൈക്കിനെ ജൂലൈയോടുകൂടി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട.

2016 ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഈ ബൈക്കിനെ കഴിഞ്ഞ വർഷം തന്നെ വിപണിയിലെത്തിലാക്കാനിയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ജപ്പാനിലുണ്ടായ ഭൂകമ്പം കാരണം നിർമാണം താല്കാലികമായി നിർത്തിവയ്ക്കേണ്ടതായി വന്നു.

സികെഡി ചാനൽ വഴിയായിരിക്കും ഹോണ്ടയിൽ നിന്നുള്ള ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യയിലെത്തുക. കൂടാതെ ഹോണ്ടയുടെ മനേസർ പ്ലാന്റിൽ വച്ചായിരിക്കും അസംബ്ലിംഗ് നടത്തുന്നത്.

കംഫർട്ടും മികച്ച ഹാന്റലിംഗും നൽകുന്ന ഓഫ് റോഡ് സവിശേഷതകൾ അടങ്ങുന്ന ഒരു അഡ്വഞ്ചർ ടൂററാണ് ആഫ്രിക്ക ട്വിൻ. ഭാരക്കുറവാണ് ഈ ബൈക്കിന്റേ ഏറ്റവും വലിയ സവിശേഷത.

94ബിഎച്ച്പിയും 98എൻഎം ടോർക്കും നൽകുന്ന 998സിസി പാരലൽ ട്വിൻ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ അഡ്വഞ്ചർ ടൂററിന്റെ കരുത്ത്.

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ എന്നിങ്ങനെയാണ് ആഗോളവിപണിയിൽ ലഭ്യമാകുന്നതെങ്കിലും ഇന്ത്യ-സ്പെക് മോഡലിൽ മാനുവൽ മാത്രമായിരിക്കും ഉൾപ്പെടുത്തുക.

മൂന്ന് തരത്തിൽ കൺട്രോൾ ചെയ്യാൻ സാധിക്കുന്ന ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ, എബിഎസ് എന്നീ സവിശേഷതകളാണ് ഈ ബൈക്കിലുള്ളത്.

മൂന്ന് തരത്തിൽ കൺട്രോൾ ചെയ്യാൻ സാധിക്കുന്ന ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ, എബിഎസ് എന്നീ സവിശേഷതകളാണ് ഈ ബൈക്കിലുള്ളത്.

ദീർഘദൂര യാത്രയ്ക്ക് ഉതകുന്ന 18.8ലിറ്റർ ഫ്യുവൽ ടാങ്കും ഓഫ് റോഡിംഗിന് സഹായകമാകുന്ന 21 ഇഞ്ച് മുൻ ടയറും 18 ഇഞ്ച് പിൻ ടയറുമാണ് ഈ ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്.

പ്രാദേശികമായി അസംബ്ലിംഗ് നടത്തുന്നതിനാൽ ഏകദേശം 14 ലക്ഷത്തിനടുത്തായിരിക്കും ഈ ബൈക്കിന്റെ വിപണിവില.

ഈ വില കണക്കിലെടുക്കുമ്പോൾ സുസുക്കി വി-സ്ട്രോം1000, ട്രയംഫ് ടൈഗർ എന്നിവരോടായിരിക്കണം ടൂറർ സവിശേഷതകളുമായി എത്തുന്ന ആഫ്രിക്ക ട്വിനിന് ഏറ്റുമുട്ടേണ്ടി വരിക.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350
ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ


Click it and Unblock the Notifications








