തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

Written By:

ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ ബിഎസ് IV എൻജിൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ ഫീച്ചറുകളോടെ പുതിയ സിബി ഷൈൻ എസ്‌പി മോട്ടോർസൈക്കിളിനെ അവതരിപ്പിച്ചു. ദില്ലി എക്സ്ഷോറൂം 60,674രൂപ പ്രാരംഭവിലയ്ക്കായിരിക്കും പുതിയ സിബി ഷൈൻ എസ്‌‌പി ലഭ്യമാവുക.

To Follow DriveSpark On Facebook, Click The Like Button
തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

പുതിയ ബോഡി ഗ്രാഫിക്സിൽ ബ്ലാക്ക്, അത്‌ലെറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിംഗ് വൈറ്റ്, ഇംപീരിയൽ റെഡ് മെറ്റാലിക്, ഗ്രെ മെറ്റാലിക്, പേൾ സിറെൻ ബ്ലൂ എന്നീ ആറു വ്യത്യസ്ത നിറങ്ങളിൾ ലഭ്യമായിരിക്കും പുതിയ സിബി ഷൈൻ.

തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

ബിഎസ് IV ചട്ടങ്ങൾ പാലിക്കുന്ന 124.73സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്. 10.16ബിഎച്ച്പി കരുത്തും 10.30 എൻഎം ടോർക്കുമായിരിക്കും ഈ എൻജിൻ ഉല്പാദിപ്പിക്കുക.

തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

5 സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള ഈ എൻജിനിന് മണിക്കൂറിൽ 93കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

അനലോഗ് ആന്റ് ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം, ഇക്വലൈസർ എന്നീ പ്രധന സവിശേഷതകളും ഈ ബൈക്കിന്റെ ഭാഗമാക്കിയിട്ടുണ്ട്.

തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

ഈ സവിശേഷതകൾ ഒഴിച്ചാൽ ബാക്കി ഫീച്ചറുകളെല്ലാം പഴയ മോഡലിതുപോലെ നിലനിർത്തിയിട്ടുണ്ട്.

തിളങ്ങാൻ പുതിയ ഷൈൻ എസ്‌പി നിരത്തിലേക്ക്....

സ്റ്റാൻഡേഡ്, ഡീലക്സ്, സിബിഎസ് എന്നീ മൂന്ന് വേരിയന്റുകളിൽ അവതരിച്ച സിബി ഷൈൻ എസ്‌പിക്ക് 60,674, 63,173,65,174 എന്ന നിരക്കിലാണ് ദില്ലി എക്സ്ഷോറൂം വില.

 ഒരു പുതിയ 250സിസി ബൈക്കാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്തുകൊണ്ടും നിങ്ങൾക്കുത്തമം പുതിയ യമഹ എഫ്‌സി 25 തന്നെ....

കൂടുതല്‍... #ഹോണ്ട #honda
English summary
2017 Honda CB Shine SP Launched With BS-IV Engine; Prices Start At Rs 60,674
Story first published: Friday, February 10, 2017, 12:53 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark