ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

Written By:

ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി. 2017 ഏപ്രില്‍ ഒന്നിന് ശേഷം ഇരു മോട്ടോര്‍സൈക്കിളുകളെയും ഹോണ്ട ഉത്പാദിപ്പിച്ചിട്ടില്ല.

ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

ബിഎസ് IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇരു മോട്ടോര്‍സൈക്കിളുകളെയും ക്ലിയറന്‍സ് വില്‍പനയിലൂടെ കമ്പനി വിറ്റഴിച്ചതായാണ് സൂചന.

ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സിബിആര്‍ 150R, സിബിആര്‍ 250R മോഡലുകളെ കമ്പനി പിന്‍വലിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

അതേസമയം, ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഇരു മോട്ടോര്‍സൈക്കിളുകളുടെയും പുതിയ പതിപ്പുകളെ ഹോണ്ട അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

എന്നാല്‍, ഇരു മോട്ടോര്‍സൈക്കിളുകളുടെ പുതിയ പതിപ്പുകള്‍ എന്ന് വിപണിയില്‍ എത്തുമെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. കേവലം ബിഎസ് IV എഞ്ചിനില്‍ ഉപരി, ഒരുപിടി പുത്തന്‍ ഫീച്ചറുകളും സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ പുതിയ പതിപ്പില്‍ ഒരുങ്ങുമെന്നാണ് സൂചന.

ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

2011 ലാണ് ഇരു മോട്ടോര്‍സൈക്കിളുകളും ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി പ്രവേശിച്ചത്. മികവാര്‍ന്ന എഞ്ചിനും, ബില്‍ഡ് ക്വാളിറ്റിയുടെ പശ്ചാത്തലത്തില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകള്‍ക്ക് വന്‍പ്രചാരമാണ് ലഭിച്ചതും.

ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി

18.3 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാണ് ഹോണ്ട സിബിആര്‍ 150R ന്റെ ബിഎസ് III എഞ്ചിന്‍. 26.15 bhp കരുത്താണ് 250R എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

കൂടുതല്‍... #honda #ഹോണ്ട #auto news
English summary
Honda Halts Production Of CBR 150R And CBR 250R In India. Read in Malayalam.
Story first published: Friday, September 29, 2017, 15:24 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark