2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

Written By:

2017 ഹോണ്ട CBR650F ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.3 ലക്ഷം രൂപയാണ് പുതിയ ഹോണ്ട CBR650F ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). കഴിഞ്ഞ വര്‍ഷം നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ CBR650F നെ ഹോണ്ട ആദ്യമായി അവതരിപ്പിച്ചത്.

To Follow DriveSpark On Facebook, Click The Like Button
2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

കേവലം ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന എഞ്ചിനില്‍ ഉപരി, ഒട്ടനവധി അപ്‌ഗ്രേഡുകളും പുതിയ മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

മുന്‍തലമുറയെ അപേക്ഷിച്ച് ഒരല്‍പം വിലവര്‍ധനവിലാണ് പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്‌സ് ടൂററെ ഹോണ്ട ലഭ്യമാക്കുന്നത്. പ്രീമിയം ഡീലര്‍ഷിപ്പ് വിംഗ് വേള്‍ഡ് മുഖേനയാണ് പുതിയ ഹോണ്ട CBR650F ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

രാജ്യത്തുടനീളമുള്ള 22 നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍, പുതിയ മോഡലിന് മേലുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. മിലേനിയം റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റാലിക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് ഹോണ്ട CBR650F ലഭ്യമാവുക.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

പുതിയ CBR1000RR ഫയര്‍ബ്ലേഡില്‍ നിന്നും കടമെടുത്ത ഡിസൈനാണ് 2017 CBR650F ല്‍ ഒരുങ്ങിയിട്ടുള്ളതെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. അഗ്രസീവ് ഫെയറിംഗിന്റെ പിന്തുണ നേടിയ എല്‍ഇഡി ക്ലിയര്‍-ലെന്‍സ് ഹെഡ്‌ലൈറ്റാണ് മോഡലിന്റെ പ്രധാന ഡിസൈന്‍ വിശേഷം.

Recommended Video
2017 DSK Benelli 302 R Launched In India | In Malayalam - DriveSpark മലയാളം
2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

4-in-1 സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, 41 mm ഷോവ ഡ്യൂവല്‍ ബെന്‍ഡിംഗ് വാല്‍വ് ഫ്രണ്ട് ഫോര്‍ക്കുകള്‍, സെവന്‍-സ്റ്റെപ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍, അലൂമിനിയം സ്വിംഗ് ആം എന്നിങ്ങനെ നീളുന്നതാണ് പുതിയ CBR650F ന്റെ ഫീച്ചറുകള്‍.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

മോട്ടോര്‍സൈക്കിളില്‍ ഡ്യൂവല്‍ പിസ്റ്റണ്‍ നിസിന്‍ കാലിപ്പറുകളോടെയുള്ള 320 mm ഡ്യൂവല്‍ ഡിസ്‌കുകള്‍ ഫ്രണ്ട് എന്‍ഡിലും, സിംഗിള്‍ പിസ്റ്റര്‍ കാലിപ്പറോടെയുള്ള 240 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്നു.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

85.42 bhp കരുത്തും 60.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന 649 സിസി ഇന്‍-ലൈന്‍, ഫോര്‍-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ഹോണ്ട CBR650F ന്റെ പവര്‍പാക്ക്.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

പുതുക്കിയ ഗിയര്‍ അനുപാതത്തിലുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നത്. സ്റ്റീല്‍ ഡയമണ്ട് ടൈപ് ഫ്രെയിമില്‍ തന്നെയാണ് പുതിയ ഹോണ്ട CBR650F ഒരുങ്ങുന്നതും.

2017 ഹോണ്ട CBR650F ഇന്ത്യയില്‍; വില 7.3 ലക്ഷം രൂപ

കാവാസാക്കി നിഞ്ച 650, ബെനലി ടിഎന്‍ടി 600GT എന്നിവരാണ് ഹോണ്ട CBR650F ന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #honda #new launch #ഹോണ്ട
English summary
2017 Honda CBR650F Launched In India; Priced At ₹ 7.3 Lakh. Read in Malayalam.
Story first published: Tuesday, October 10, 2017, 16:16 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark