ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

By Dijo Jackson

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു. മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകളില്‍ ഹോണ്ട സിബിആര്‍ 650F ന് ആരാധാകരുണ്ടെങ്കിലും, 7.30 ലക്ഷം രൂപയെന്ന പ്രൈസ് ടാഗ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

657620 രൂപ വിലയിലാണ് സിബിആര്‍ 650F നെ ഹോണ്ട ഇപ്പോള്‍ ലഭ്യമാക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). പുതുക്കിയ വില സംബന്ധിച്ച വിവരങ്ങള്‍ ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്പനി നല്‍കുന്നു.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

85 bhp കരുത്തും 63 Nm torque ഉം ഉത്പാദിപ്പിക്കുന്ന 649 സിസി ലിക്വിഡ്-കൂള്‍ഡ് ഫോര്‍-സിലിണ്ടര്‍ എഞ്ചിനിലാണ് സിബിആര്‍ 650F നെ ഹോണ്ട അവതരിപ്പിക്കുന്നത്. സിബിആര്‍ 650F ല്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

മലിനീകരണ മാനദണ്ഡമായ ബിഎസ് IV പശ്ചാത്തലത്തില്‍, സിബിആര്‍ 650F യില്‍ വന്‍വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരുന്നത്.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

2017 ഹോണ്ട സിബിആര്‍ 650F അടുത്ത മാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

ബിഎസ് IV പശ്ചാത്തലത്തില്‍ എത്തുന്ന അപ്‌ഡേറ്റഡ് സിബിആര്‍ 650F ല്‍ പുതിയ കളര്‍ ഷെയ്ഡുകളും, എല്‍ഇഡി ഹെഡ്‌ലാമ്പുകളും, മെച്ചപ്പെടുത്തിയ എഞ്ചിനും ഹോണ്ട നല്‍കിയിട്ടുണ്ട്.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

21 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ബിഎസ് IV അപ്‌ഡേറ്റഡ് സിബിആര്‍ 650F ല്‍ ഹോണ്ട അവകാശപ്പെടുന്നത്. 211 കിലോഗ്രാം ഭാരത്തിലാണ് സിബിആര്‍ 650F ഒരുങ്ങിയിട്ടുള്ളത്.

ഹോണ്ട സിബിആര്‍ 650F ന്റെ വില കുറച്ചു

സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ എബിഎസിനെ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സിബിആര്‍ 650F നെ ഹോണ്ട നല്‍കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട
English summary
Honda CBR650F Now Gets A Massive Price Cut. Read in Malayalam.
Story first published: Friday, June 9, 2017, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X