ഹോണ്ട ക്ലിഖ് ഇന്ത്യയില്‍ എത്തി — പുതുതലമുറ സ്‌കൂട്ടറുകളുടെ തുടക്കമോ?

Written By:

ഇന്ത്യന്‍ വിപണിയിലേക്ക് ഹോണ്ടയില്‍ നിന്നും മറ്റൊരു സ്‌കൂട്ടര്‍ കൂടി. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI), ക്ലിഖിനെ അവതരിപ്പിച്ചു. 42,499 രൂപ വിലയിലാണ് ഹോണ്ട ക്ലിഖ് സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ് ഷോറൂംവില).

അപൂര്‍വ ഡിസൈനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ നവിയോട് ഒരുപരിധി വരെ ക്ലിഖ് സാമ്യത പുലര്‍ത്തുന്നു. എന്നാല്‍ നവിയില്‍ നിന്നും വ്യത്യസ്തമായ ബോഡിവര്‍ക്കുകളാണ് ക്ലിഖിനുള്ളത്. ക്ലിഖിലൂടെ പ്രാദേശിക വിപണി കീഴടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.

വലുപ്പേറിയ ഫ്രണ്ട് എന്‍ഡ്, വലിയ സീറ്റ്, വര്‍ധിച്ച സ്റ്റോറേജ് കപ്പാസിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ക്ലിഖിന്റെ ഫീച്ചറുകള്‍. റിയര്‍ എന്‍ഡില്‍ സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്ന ട്യൂബുലാര്‍ ഗ്രാബ് റെയിലുകള്‍, ശ്രേണിയില്‍ പുതുമ ഒരുക്കുന്നു. 

ആക്ടിവയെ അപേക്ഷിച്ച് ക്ലിഖ് ഏറെ ചെറുതാണ്. മാത്രമല്ല, ആക്ടിവയെക്കാളും ആറ് കിലോഗ്രാം ഭാരക്കുറവിലാണ് ക്ലിഖ് എത്തുന്നതും. 743 mm എന്ന കുറഞ്ഞ ഉയരമാണ് സീറ്റിനുള്ളത്. 

യൂണിസെക്‌സ് ടാഗില്‍ എത്തുന്ന ക്ലിഖ്, സ്ത്രീകള്‍ക്കും അനുയോജ്യമാണെന്ന് ഹോണ്ട വ്യക്തമാക്കുന്നു. 3.5 ലിറ്ററാണ് ക്ലിഖിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 

ആക്ടിവയെക്കാളും, നവിയെക്കാളും കുറഞ്ഞ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റിയാണ് ക്ലിഖിനുള്ളത് എന്നതും ശ്രദ്ധേയം. ബ്ലോക്ക് പാറ്റേണ്‍ ടയറുകളിലാണ് ക്ലിഖ് ഒരുങ്ങിയിരിക്കുന്നത്. വീതിയേറിയ ഫൂട്ട്‌ബോര്‍ഡില്‍ ഓപ്ഷനല്‍ കാരിയറും സ്ഥാപിക്കാം.

കോംമ്പി ബ്രേക്കിംഗ് സംവിധാനം, മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ട്യൂബ്‌ലെസ് ടയറുകള്‍ മെയിന്റനന്‍സ് ഫ്രീ-ബാറ്ററി എന്നിവയും ക്ലിഖിന്റെ ഫീച്ചറുകളാണ്.

8.04 bhp കരുത്തും 8.94 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109.19 സസി എഞ്ചിനാണ് ക്ലിഖില്‍ ഹോണ്ട ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയാണ് ക്ലിഖിന്റെ ടോപ്‌സ്പീഡ്.

കൂടുതല്‍... #ഹോണ്ട #new launch
English summary
Honda Cliq Launched In India — Priced At Rs 42,499. Read in Malayalam.
Story first published: Wednesday, June 21, 2017, 10:00 [IST]
Please Wait while comments are loading...

Latest Photos