ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിച്ചത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

Written By:

ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഐക്കോണിക് മോട്ടോര്‍സൈക്കിള്‍, ഹോണ്ട മങ്കി വിടപറയുന്നു. 50 വര്‍ഷത്തിലേറെ നീണ്ട ഉത്പാദനത്തിന് ശേഷമാണ് മങ്കിയുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഹോണ്ട തീരുമാനിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

ജപ്പാനില്‍ ടൂ-വീലറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മങ്കിയെ പിന്‍വലിക്കുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. 500 മങ്കികളെ മാത്രമാണ് അവസാന പതിപ്പില്‍ ഹോണ്ട ഉത്പാദിപ്പിച്ചത്.

ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

എന്നാല്‍ അവസാന മങ്കികളെ സ്വന്തമാക്കുന്നതിനായി ഉപഭോക്താക്കള്‍ മത്സരിച്ചതോട് കൂടി, നറുക്കെടുപ്പിലൂടെ മോട്ടോര്‍സൈക്കിളുകളെ വില്‍ക്കാമെന്ന് ഹോണ്ട നിലപാട് സ്വീകരിച്ചു.

ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

45,333 ഉപഭോക്താക്കളാണ് അവസാന 500 മങ്കികള്‍ക്കായി കമ്പനിയെ സമീപിച്ചത്.

ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

1961 ലാണ് ആദ്യമായി മങ്കി മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിച്ചത്. ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിള്‍ എന്ന സങ്കല്‍പം വിപണിയില്‍ പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു ഹോണ്ട മങ്കിയുടെ ജനനം.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

തുടക്കകാലത്ത് ടോക്കിയോയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡായാണ് മങ്കി മോട്ടോര്‍സൈക്കിള്‍ സേവനം അനുഷ്ടിച്ചത്.

1967 ലാണ് റോഡ് വേര്‍ഷന്‍ മങ്കി പുറത്തിറങ്ങിയത്.

ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

50 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനായിരുന്നു ഹോണ്ട മങ്കിയുടെ കരുത്ത്. വരവിന് പിന്നാലെ അപ്രതീക്ഷിതമായാണ് ഹോണ്ട മങ്കിയുടെ പ്രചാരം വര്‍ധിച്ചത്.

ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

തിരക്ക് പിടിച്ച നഗരജീവിതത്തില്‍ കോമ്പാക്ട് മോട്ടോര്‍സൈക്കിള്‍ തേടിയവര്‍ക്ക് ആശ്വാസമേകുകയായിരുന്നു ഹോണ്ട മങ്കി. ഫോള്‍ഡബിള്‍ ഹാന്‍ഡില്‍ ബാറുകളും, കോമ്പാക്ട് ഡിസൈനും മുഖമുദ്രയായി മാറിയ മങ്കി മോട്ടോര്‍സൈക്കിള്‍, വൈകാതെ തന്നെ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയില്‍ ഇടംനേടി.

ഹോണ്ട മങ്കി ബൈക്ക് വിടപറഞ്ഞു; അവസാനിക്കുന്നത് നീണ്ട 50 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രം

പ്രതാപകാലത്ത് പോലും ഹോണ്ട മങ്കി ഇന്ത്യയില്‍ എത്തിയില്ല എന്നതും ശ്രദ്ധേയം.

കൂടുതല്‍... #ഹോണ്ട #honda
English summary
End Of The Line For The Honda Monkey Bike — The Final Goodbye. Read in Malayalam.
Story first published: Tuesday, August 29, 2017, 14:47 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark