'ഹാപ്പി നാവി ഇയർ'; ഹോണ്ട നാവി അഡ്വഞ്ചർ, ക്രോം എഡിഷനുകളിൽ!!
പുതുവർഷത്തിൽ പുത്തനുപഹാരവുമായി ഹോണ്ട!! നാവിക്ക് അഡ്വഞ്ചർ, ക്രോം എഡിഷനുകൾ.
പുത്തനൊരു സന്തോഷവാർത്തയുമായിട്ടാണ് ഹോണ്ട പുതുവർഷത്തെ വരവേറ്റിരിക്കുന്നത്. സ്കൂട്ടറോ അതോ ബൈക്കോ എന്നു സംശിയിച്ചേക്കാവുന്ന തരത്തിൽ ജനങ്ങളുടെ ഇടയിൽ ഒരു കൗതുകമുണർത്തി അവതരിച്ച ഒരു ക്രോസോവർ മോഡലായിരുന്നു നാവി.

പുതുവർഷം പ്രമാണിച്ച് നാവിയുടെ അഡ്വഞ്ചർ, ക്രോം എഡിഷനുകളുമായി വിപണിയിലവതരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. ഹോണ്ടയുടെ ഒരു അഡ്വഞ്ചർ എഡിഷൻ ഇറങ്ങിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചവർക്കിതൊരു സന്തോഷ വാർത്തകൂടിയാണ്.

നാവിയുടെ അഡ്വഞ്ചർ, ക്രോം എഡിഷനുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 'ഹാപ്പി നാവി ഇയർ' എന്ന പരസ്യവാചകവുമായിട്ടാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ഏതൊക്കെ ഘടകങ്ങളാണോ ഒരു ബൈക്കിനെ സാഹസികയാത്രയ്ക്ക് യോജിച്ചതാക്കി തീർക്കുന്നത് അത്തരത്തിലുള്ള അവശ്യ ഘടകങ്ങളെല്ലാം ചേർന്നതാണ് പുതിയ നാവി അഡ്വഞ്ചർ.

പതിവ് മോഡലിൽ നിന്നും വ്യത്യസ്തമായി മുൻഭാഗത്തായി നൽകിയിട്ടുള്ള നീളമേറിയ വിന്റ് സ്ക്രീൻ, ബ്രഷ് ഗാർഡ് എന്നീ സവിശേഷതകളാണ് നാവിക്ക് ഒരു അഡ്വഞ്ചർ പരിവേഷം നൽകുന്നത്.

ഡ്യുവൽ ടോൺ എക്സ്റ്റീരിയർ, സ്റ്റോറേജ് സ്പേസ് എന്നിവയും ഹോണ്ട നാവി അഡ്വഞ്ചറിന്റെ മാത്രം സവിശേഷതയാണ്.

അഡ്വഞ്ചർ എഡിഷനൊപ്പം ഇന്ത്യയിലെത്തുന്ന മറ്റൊരു മോഡലാണ് നാവി ക്രോം എഡിഷൻ. വ്യത്യസ്തയാർന്ന പെയിന്റിംഗാണ് ഈ എഡിഷന്റെ ഒരു പ്രത്യേകതയായി പറയാവുന്നത്.

മേൽപറഞ്ഞ സവിശേഷതകളൊഴിച്ചാൽ എൻജിൻ സംബന്ധിച്ച മാറ്റങ്ങളൊന്നും ഈ രണ്ട് എഡിഷനുകളിൽ വരുത്തിയിട്ടില്ല. ദീർഘദൂര യാത്രയ്ക്ക് യോജിക്കും വിധമുള്ള സസ്പെൻഷൻ നാവിയുടെ അഡ്വഞ്ചർ പതിപ്പിന് നൽകിയിട്ടുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

ഹോണ്ട ആക്ടീവയ്ക്ക് കരുത്തേകുന്ന അതെ 110സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് നാവിയുടെ പുതിയ എഡിഷനുകൾക്കും കരുത്തു പകരുന്നത്. 8ബിഎച്ച്പിയും 9എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്.

2016 ദില്ലി എക്സ്പോയിലായിരുന്നു കൂടുതൽ ജനശ്രദ്ധനേടിയെടുത്തു കൊണ്ടുള്ള ഹോണ്ട നാവിയുടെ അവതരണം.

സാഹസിക യാത്രയ്ക്ക് ഉതകുംവിധമുള്ള ടയറുകളും സ്റ്റോറേജ് സ്പേസും, ഉയരും കൂടിയ വൈസറും അടങ്ങുന്ന കിറ്റുകളുമായി നാവി അഡ്വഞ്ചർ പതിപ്പിന്റേയും അവതരണം ഇതോടൊപ്പം നടത്തിയിരുന്നു.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350
'ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ' കിരീടം ചൂടി ടിവിഎസ് അപ്പാച്ചി ആർടിആർ


Click it and Unblock the Notifications








