വില്‍പനയില്‍ ഏറെ പിന്നില്‍; ഹോണ്ട നവിക്കും അടിപതറുന്നു

Written By:

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നവിയെ ഹോണ്ട അവതരിപ്പിച്ചത്. ബൈക്കിന്റെ ഹൃദയവുമായുള്ള ഇത്തിരി കുഞ്ഞന്‍ സ്‌കൂട്ടറായ നവിയില്‍ അതിശയിക്കാത്തവര്‍ കുറവായിരിക്കും.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

ഹോണ്ടയുടെ പ്രശസ്ത ഗ്രോം മോട്ടോര്‍സൈക്കിളിനെ പശ്ചാത്തലമാക്കിയാണ് നവിയെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹോണ്ട പ്രത്യേകം ഒരുക്കിയതാണ് നവി. ക്രോം എഡിഷന്‍, അഡ്വഞ്ചര്‍ എഡിഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് നവിയെ ഹോണ്ട ലഭ്യമാക്കുന്നത്.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

വരവില്‍ താരത്തിളക്കം നേടിയ ഹോണ്ട നവിയുടെ സ്വീകാര്യത ഇപ്പോള്‍ മങ്ങുന്നതായാണ് പുതിയ വില്‍പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

2016 മാര്‍ച്ചില്‍ അവതരിച്ച നവിയുടെ 50000 യൂണിറ്റുകളാണ്, 2016 ഒക്ടോബര്‍ വരെ ഹോണ്ട വില്‍പന നടത്തിയത്. ഏകദേശം 7142 യൂണിറ്റ് നവികളാണ് ഇക്കാലയവളവില്‍ പ്രതിമാസം ഹോണ്ട വിറ്റതും.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

തുടര്‍ന്നുള്ള വില്‍പന കണക്കുകളിലാണ് അടി പതറുന്ന നവിയുടെ ചിത്രമാണ് ലഭിക്കുന്നത്.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേവലം 10000 യൂണിറ്റ് നവികള്‍ മാത്രമാണ് ഹോണ്ടയ്ക്ക് വില്‍പന നടത്താന്‍ സാധിച്ചത്.2017 മാര്‍ച്ച് എന്ന ഒരുവര്‍ഷക്കാലയളവില്‍ നവിയുടെ 60000 യൂണിറ്റുകളാണ് ഹോണ്ട വിറ്റതും.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

എന്നാല്‍ 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വില്‍പന ചിത്രങ്ങളില്‍ നവി ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നതായും സൂചന ലഭിക്കുന്നു.

ഹോണ്ട നവിക്കും അടിപതറുന്നു; വില്‍പനയില്‍ ഏറെ പിന്നില്‍

വരവില്‍ ലഭിച്ച വന്‍ പ്രചാരത്തിന് ശേഷം വില്‍പനയില്‍ ഹോണ്ട നവി പിന്നോക്കം പോയത് വിപണി വിഗദ്ധരെയും ഒരല്‍പം അതിശയിപ്പിച്ചിരിക്കുകയാണ്

കൂടുതല്‍... #ഹോണ്ട
English summary
Honda Navi Sales Showing Signs Of Slowing Down. Read in Malayalam.
Story first published: Thursday, June 8, 2017, 16:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark